Latest News

നാലുമാസങ്ങള്‍ക്കു ശേഷം റീ എന്‍ട്രി..! നടി പാര്‍വ്വതി പങ്കുവച്ച ചിത്രത്തിന് ആരാധകരുടെ കമന്റ്..!

Malayalilife
topbanner
 നാലുമാസങ്ങള്‍ക്കു ശേഷം റീ എന്‍ട്രി..! നടി പാര്‍വ്വതി പങ്കുവച്ച ചിത്രത്തിന് ആരാധകരുടെ കമന്റ്..!

ലയാള സിനിമയില്‍ കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങള്‍ ചെയ്ത് കയ്യടി വാങ്ങുന്ന നടിയാണ് പാര്‍വ്വതി. മലയാള സിനിമയിലേക്ക് കരുത്തുറ്റ തിരിച്ചു വരവാണ് താരം നടത്തിയത്. സിനിമയില്‍ എന്ന പോലെ ജീവിതത്തിലും വളരെ ബോള്‍ഡാണ് പാര്‍വ്വതി. എല്ലാകാര്യത്തിലും വ്യക്തതയും സ്വന്തമായി നിലപാടുകളുളള അപൂര്‍വ്വം സത്രീ അഭിനേതാക്കളില്‍ ഒരാളാണ് പാര്‍വ്വതി. തന്റെ നിലപാടും ്അഭിപ്രായങ്ങളും കാരണം പലപ്പോഴും താരത്തിന് വിവാദങ്ങളും വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. മമ്മൂക്കയുടെ സിനിമയെക്കുറിച്ചുളള പരാമര്‍ശവും സ്ത്രീ സംഘടനയുടെ പ്രവര്‍ത്തനവുമൊക്കെയായി താരത്തിന് വലിയ സൈബര്‍ ആക്രമണമാണ് കഴിഞ്ഞ വര്‍ഷം നേരിടേണ്ടി വന്നത്. അതിനിടെ  ഒരു മുന്നറിയിപ്പുമില്ലാതെ താരം സമൂഹ മാധ്യമങ്ങളില്‍ നിന്ന് മാറി നിന്നിരുന്നു. ഇപ്പോള്‍ നാലുമാസങ്ങള്‍ക്കു ശേഷം വീണ്ടും താരം തിരികെ വന്നിരിക്കുകയാണ്. രണ്ടാം വരവ് ഗംഭീരമായിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം യാതൊരു മുന്നറിയിപ്പും കൂടാതെയായിരുന്നു പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ബ്രേക്കെടുത്തത്. കുറച്ചു നാളത്തേയ്ക്ക് ഉണ്ടാകില്ല എന്ന് തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ജനങ്ങളെ അറിയിച്ച ശേഷമായിരുന്നു താരത്തിന്റെ പിന്‍മാറ്റം. താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലായിരുന്നു താരം ഇടവേളയെടുത്തത്.. വീണ്ടും തിരികെ എത്തിയെന്നുള്ള താരത്തിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ സന്തോഷം പങ്കുവെച്ച് സുഹൃത്തുക്കളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. പോസ്റ്റ് പ്രത്യക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കുളളിലാണ് സന്തോഷം പ്രകടിപ്പിച്ച് ആളുകള്‍ രംഗത്തെത്തിയിരിക്കുന്നത്. തിരിച്ചെത്തിയതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും താരത്തിന്റെ പോസ്റ്റുകള്‍ മിസ്സ് ചെയ്യുന്നുണ്ടെന്നുമുളള കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. പ്രേക്ഷകര്‍ മാത്രമല്ല ബഡായി ആര്യ ഉള്‍പ്പെടെ സിനിമരംഗത്തുളളവരും പാര്‍വതിയുടെ തിരിച്ചു വരവിന്മേല്‍ സന്തോഷം പങ്കുവെച്ചിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാമിലെ സജീവ സാന്നിധ്യമായിരുന്നു പാര്‍വതി. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും കാഴ്ചപ്പാടുകളും ,യാത്ര അനുഭവങ്ങളും താരം ഇന്‍സ്റ്റഗ്രാം പേജിലൂടെ തന്റെ ആരാധകരുമായി പങ്കുവെയ്ക്കുമായിരുന്നു. നെഗറ്റീവും പോസിറ്റീവുമായിട്ടുള്ള നിരവധി പ്രതികരണങ്ങള്‍ താരത്തെ തേടിയെത്തിരുന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമുളള താരത്തിന്റെ രണ്ടാം വരവ് ഗംഭീരമായിരിക്കുകയാണ്. വ്യത്യസ്ത തരത്തിലുളള താരത്തിന്റെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ റീ എന്‍ട്രി. ഇന്‍സ്റ്റഗ്രാം പോസ്റ്റിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.അഞ്ജലി മേനോന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായ കൂടേയ്ക്ക് ശേഷം പാര്‍വതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഉയരെ. ആസിഡ് ആക്രമണത്തില്‍ ഇരയായ പെണ്‍കുട്ടിയുടെ കഥ ഉയര്‍ന്നെഴുന്നേല്‍പ്പിന്റെ കഥ പറയുന്ന ചിത്രത്തില്‍ ടൊവിനോ. ആസിഫ് അലി എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്്. ഉയരെയിലെ പാര്‍വ്വതിയുടെ കരുത്തുറ്റ കഥാപാത്രത്തെ കാണാന്‍ ആകാംഷയിലാണ് പ്രേക്ഷകര്‍.

 

Parvathy comeback to social media posting a picture

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES