നാട്ടിന്‍പുറത്തെ പുതുമയുണര്‍ത്തുന്ന രസകരമായ കഥകളുമായി 'തെമ്മാടിക്കുന്നിലെ താന്തോന്നികള്‍' വരുന്നു. രണ്ടര പതിറ്റാണ്ടിലേറെയായി മലയാള ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന റോബിന്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഉടനെ ഒ ടി ടി യില്‍ റിലീസ് ചെയ്യും. പുതുമുഖ താരങ്ങളെ അണിനിരത്തി ഒരു ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിലാണ് തെമ്മാടിക്കുന്നിലെ താന്തോന്നികളുടെ കഥ പറയുന്നത്. ചെറിയ ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ ഗ്രാമവും ഗ്രാമീണ കഥകളും പ്രമേയമായി വരുന്ന ചിത്രം കൂടിയാണ് തെമ്മാടിക്കുന്നിലെ താന്തോന്നികള്‍.
നഗരമോ മോഡേണ്‍ ജീവിതമോ ഒന്നും സൂചിപ്പിക്കാതെ ഗ്രാമത്തിന്‍റെ കണ്ണീരും കയ്പും സുഗന്ധവും പേറുന്ന ഒരു ചിത്രമാണ് തെമ്മാടിക്കുന്നിലെ താന്തോന്നികളെന്ന് സംവിധായകന്‍ റോബിന്‍ ജോസഫ് പറഞ്ഞു. നാട്ടിന്‍പുറത്തെ നാല് ചെറുപ്പക്കാരുടെ കഥയാണ് ഈ സിനിമ. കളിയും ചിരിയുമായി നടക്കുന്ന അവര്‍ക്കിടയിലേക്ക് യാദൃശ്ചികമായി വന്നുചേരുന്ന ചില സംഭവങ്ങളെയും വ്യക്തികളെയും കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. നാട്ടിന്‍പുറത്തിന്‍റെ നന്മയും നിഷ്ക്കളങ്കതയും ഒക്കെ പറയുമ്പോഴും അപ്രതീക്ഷിതമായി വന്നുചേരുന്ന ചില ജീവിത പ്രതിസന്ധികളെ അതിജീവിക്കുന്ന കഥ കൂടിയാണ് തെമ്മാടിക്കുന്നിലെ താന്തോന്നികള്‍. ഗ്രാമമാണ് കഥാപശ്ചാത്തലമെങ്കിലും സമൂഹത്തിലെ ചില ജീര്‍ണ്ണതകളും ചിത്രം ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു ഫാമിലി എന്‍റര്‍ടെയ്നറായ തെമ്മാടിക്കുന്നിലെ താന്തോന്നികള്‍ തമാശയ്ക്കും ഏറെ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും സംവിധായകന്‍ റോബിന്‍ ജോസഫ് പറയുന്നു. വൈക്കം, തലയോലപ്പറമ്പ്, കോട്ടയം തുടങ്ങിയ പ്രദേശങ്ങളിലായി രണ്ട് ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ മൂന്ന് പാട്ടുകളാണുള്ളത്. ആക്ഷനും സസ്പെന്‍സും ത്രില്ലുമൊക്കെ തെമ്മാടിക്കുന്നിലെ താന്തോന്നികളുടെ മറ്റൊരു പുതുമ കൂടിയാണ്. ചിത്രം ഉടനെ ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്കെത്തും.