ദിലീഷ് പോത്തന് നായകനാകുന്ന 'ഒ ബേബി'യുടെ ട്രെയിലര്‍ പുറത്ത്. ആക്ഷനും ആകാംഷയും നിറഞ്ഞ ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണെന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്. ദിലീഷ് പോത്തന് തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണം. ജൂണ്‍ ഒന്‍പതിന് ചിത്രം തീയേറ്ററുകളിലെത്തും.
രക്ഷാധികാരി ബൈജുവിന് ശേഷം രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒ ബേബി'. രഞ്ജന്‍ പ്രമോദ് ദിലീഷ് പോത്തന് കൂട്ടുകെട്ടില്‍ എത്തുന്ന ആദ്യ ചിത്രം കൂടിയാണിത്. ആദ്യമായി ദിലീഷ് പോത്തന് നായക കഥാപാത്രമായി എത്തുന്നുവെന്ന പ്രത്യേകതയും 'ഒ ബേബി'ക്കുണ്ട്.
ദിലീഷ് പോത്തന്, അഭിഷേക് ശശിധരന്, പ്രമോദ് തേര്‍വാര്‍പ്പള്ളി എന്നിവര്‍ ചേര്‍ന്ന് ടര്‍ടില്‍ വൈന്‍ പ്രൊഡക്ഷന്‍സ്, കളര്‍ പെന്‍സില്‍ ഫിലിംസ്, പകല്‍ ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. ഒരു കൂട്ടം പുതുമുഖ അഭിനേതാക്കള്‍ അണിനിരക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. രഘുനാഥ് പലേരി, ഹാനിയ നസീഫ, സജി സോമന്, ഷിനു ശ്യാമളന്, അതുല്യ ഗോപാലകൃഷ്ണന്, വിഷ്ണു അഗസ്ത്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇന്ദ്രജിത്ത് പൂര്‍ണിമ താര ദമ്പതികളുടെ മകള്‍ പ്രാര്‍ഥന ഇന്ദ്രജിത്ത് ആലപിച്ച ചിത്രത്തിലെ ഗാനം ജൂണ്‍1ന് റിലീസ് ചെയ്തിരുന്നു. മലയാളികള്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഒ ബേബി.