Latest News

നിത്യ മേനോന്റെ വിവാഹം വീണ്ടും വാര്‍ത്തകളില്‍; നടിയെ വിവാഹം കഴിക്കുന്നത് ബാല്യ കാല സുഹൃത്ത് കൂടിയായ നടനെന്ന് വാര്‍ത്തകളില്‍

Malayalilife
 നിത്യ മേനോന്റെ വിവാഹം വീണ്ടും വാര്‍ത്തകളില്‍; നടിയെ വിവാഹം കഴിക്കുന്നത് ബാല്യ കാല സുഹൃത്ത് കൂടിയായ നടനെന്ന് വാര്‍ത്തകളില്‍

നിത്യ മേനോന്റെ വിവാഹം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. നടിയുടെ ബാല്യകാല സുഹൃത്തും, മോളിവുഡ് നടനുമാണ് വരന്‍ എന്നു0  റിപ്പോര്‍ട്ടുകള്‍  പറയുന്നു , ഇരുവരും വളരെ നാളുകള്‍ ആയി പ്രണയത്തിലാണ്ന്നാണ് അഭ്യൂഹങ്ങളില്‍ പറയുന്നത്   . നടിയുടെ ഈ വിവാഹ വാര്‍ത്തയെ കുറിച്ച് മുന്‍പും പല ഗോസിപ്പുകളും എത്തിയിരുന്നു.

എന്നാല്‍ ഇത് ആദ്യമായല്ല നിത്യ മേനോന്റെ വിവാഹ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇനിയും വിവാഹം ചെയ്യാത്ത മലയാളം താര സുന്ദരിമാരില്‍ ഒരാളാണ് നിത്യ. കല്യാണത്തെക്കുറിച്ച് നടി തന്നെ സമയം ആകുമ്പോള്‍ തുറന്നു പറയുമെന്ന് മുമ്പും പ്രതികരിച്ചിട്ടുണ്ട്.

മുപ്പത്തിയഞ്ചുകാരിയായ നിത്യ നാനിയുടെ അല മൊദലൈന്ദി എന്ന ചിത്രത്തിലൂടെയാണ് തെലുങ്കില്‍ താരപദവി നേടിയത്. പിന്നീട് ഒന്ന്, രണ്ട് തെലുങ്ക് ചിത്രങ്ങളില്‍ താരം അഭിനയിച്ചു. അവയില്‍ ചിലത് ഹിറ്റുകളായിരുന്നു. അടുത്തിടെ ആഹാ വീഡിയോസ് ഷോ ഇന്ത്യന്‍ ഐഡലിന്റെ വിധികര്‍ത്താവായി നിത്യ മേനോനെ പ്രത്യക്ഷപ്പെട്ടിരുന്നു.

50 ലധികം സിനിമകളില്‍ അഭിനയിച്ച നിത്യ മൂന്ന് ഫിലിംഫെയര്‍ സൗത്ത് അവാര്‍ഡുകള്‍, രണ്ട് നന്ദി അവാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. 1998ല്‍ ദി മങ്കി ഹൂ ന്യൂ ടൂ മച്ച് എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ പത്ത് വയസുള്ളപ്പോള്‍ ബാലതാരമായിട്ടാണ് നിത്യ സ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ചത്.
 

Nithya Menen rumours of marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക