മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടന്‍ നെടുമുടി വേണു. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം സംവിധായകന്‍ എന്ത് പറയുന്നുവോ അത് അക്ഷരംപ്രതി അനുസരിക്കുന്ന വലിയ താരമായിരുന്നു പ്രേം നസീര്‍ എന്ന് ഇപ്പോൾ തുറന്ന് പറഞ്ഞു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്.
'ഏതാണ്ട് പതിനഞ്ചോളം സിനിമകളില്‍ ഞാനും നസീര്‍ സാറും ഒന്നിച്ചഭിനയിച്ചു. ആ അനുഭവത്തില്‍ നിന്ന് പറയാം ഒരു സിനിമയുടെ ചിത്രീകരണ വേളയിലും സംവിധായകന്‍ പറയുന്നതിനപ്പുറമുള്ള നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ നസീര്‍ സാറിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. സംവിധായകന്‍ എന്ത് പറയുന്നുവോ അത് അക്ഷരംപ്രതി അനുസരിക്കുന്ന ഒരു വിദ്യാര്‍ഥിയായിരുന്നു നസീര്‍ സാര്‍. സ്വന്തം പരിമിതിയെക്കുറിച്ചും, സാധ്യതകളെക്കുറിച്ചും കൃത്യമായ ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. നടനേക്കാള്‍ വലിയ മനുഷ്യനാണ് നസീര്‍ സാര്‍ എന്ന് പലരും തിരിച്ചറിയുന്നത് വ്യക്തിപരമായ അനുഭവങ്ങളിലൂടെയാണ്.
താരപ്രഭയില്‍ നിറഞ്ഞു നില്‍ക്കുന്ന കാലത്തും 'വിടപറയും മുന്‍പേ'യിലെ വേഷം സ്വീകരിക്കാന്‍ സാര്‍ തയ്യാറായത് ആ മനസ്സിന്റെ നന്മ കൊണ്ടാണ്. 'വിടപറയും മുന്‍പേ'യില്‍ അഭിനയിക്കുമ്ബോഴാണ് നസീര്‍ സാറുമായി ഏറെ അടുക്കുന്നത്. അന്നാണ് അദ്ദേഹത്തിന് സിനിമയോടുള്ള സമീപനമെന്താണെന്ന് മനസിലായത്'.