ആദ്യമായി സ്വന്തം സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുത്ത് നയന്‍താര; തെന്നിന്ത്യന്‍ താരസുന്ദരിയുടെ തീരുമാനത്തിന് പിന്നില്‍ തുടര്‍ച്ചയായുള്ള പരാജയങ്ങളെന്ന് സൂചന; വിവാഹ ശേഷം കരിയറിനോ ജീവിതത്തിലോ മാറ്റമൊന്നും സംഭവിവിച്ചിട്ടില്ലെന്നും നടി; കണക്ടിന്റെ പ്രീമിയറില്‍ തിളങ്ങിയ താരദമ്പതികളുടെ ചിത്രങ്ങള്‍ വൈറലാകുന്നു

Malayalilife
ആദ്യമായി സ്വന്തം സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുത്ത് നയന്‍താര; തെന്നിന്ത്യന്‍ താരസുന്ദരിയുടെ തീരുമാനത്തിന് പിന്നില്‍ തുടര്‍ച്ചയായുള്ള പരാജയങ്ങളെന്ന് സൂചന; വിവാഹ ശേഷം കരിയറിനോ ജീവിതത്തിലോ മാറ്റമൊന്നും സംഭവിവിച്ചിട്ടില്ലെന്നും നടി; കണക്ടിന്റെ പ്രീമിയറില്‍ തിളങ്ങിയ താരദമ്പതികളുടെ ചിത്രങ്ങള്‍ വൈറലാകുന്നു

തെന്നിന്ത്യന്‍ സിനിമകളിലെ ഏറ്റവും താരമൂല്യമുള്ള നായിക നടിയായി കരിയറില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് നയന്‍താര. 2013 മുതലിങ്ങോട്ട് ലേഡി സൂപ്പര്‍സ്റ്റാര്‍ ആയി തമിഴ് സിനിമകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നയന്‍സ്.വിവാഹശേഷവും കുട്ടികളായതിന് ശേഷവും പൊതുപരിപാടികളില്‍ നിന്നും അകന്ന് കഴിയുകയായിരുന്ന നടി ആദ്യമായി എത്തിയ പൊതുപരിപാടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്

നടി നായികയാകുന്ന പുതിയ ചിത്രമാണ് കണക്റ്റ്.ചിത്രത്തിന്റെ സ്‌പെഷല്‍ ഷോ ഇന്നലെ ചെന്നൈയില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മുന്നില്‍ നടന്നു. നയന്‍താരയും വിഘ്‌നേഷ് ശിവനും പ്രീമിയര്‍ ഷോ കാണാനായി എത്തിയിരുന്നു. കണക്റ്റ് പ്രീമിയറിനെത്തിയ നയന്‍താരയുടെ ചിത്രങ്ങളും  സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി  നല്‍കിയ അഭിമുഖത്തിലും താരം പുതിയ വിശേഷങ്ങളും പങ്ക് വച്ചു.. അടുത്തിടെ വന്ന വിവാദങ്ങളെക്കുറിച്ചും വിഘ്‌നേശുമായുള്ള വിവാഹത്തെക്കുറിച്ചും നയന്‍താര സംസാരിച്ചു. പൊതുവെ അഭിമുഖങ്ങള്‍ നല്‍കാത്ത നയന്‍സിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്

ഗോസിപ്പുകള്‍ പരക്കുന്നത് ചില സമയത്ത് മനസ്സിലാക്കാം. കാരണം നമ്മള്‍ പബ്ലിക്ക് ഐയില്‍ ഉള്ളവരാണ്. പക്ഷെ ചിലപ്പോള്‍ അവര്‍ വല്ലാതെ പേഴ്‌സണല്‍ സ്‌പേസിലേക്ക് കടക്കും. അപ്പോള്‍ എനിക്ക് അണ്‍കംഫര്‍ട്ടബിള്‍ ആവും. അതിലൊന്നും ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല. അത് അഭിമുഖീകരിച്ചേ പറ്റൂ വേറെ ഓപ്ഷന്‍ ഇല്ല'

'ഒരു പുരുഷന്‍ കല്യാണം കഴിക്കുമ്പോള്‍ ഒന്നും മാറുന്നില്ല. പക്ഷെ ഒരു പെണ്‍കുട്ടി കല്യാണം കഴിക്കുമ്പോഴും അവളില്‍ ഒരു മാറ്റവുമില്ലെങ്കിലും അവരുടെ ജീവിതത്തിലെ മാറ്റങ്ങള്‍ എന്താണെന്നാണ് ആളുകളുടെ ശ്രദ്ധ. എനിക്ക് വിഘ്‌നേശിനെ പത്തു വര്‍ഷത്തോളമായി അറിയാം' 'പ്രൊഫഷണലി ഒന്നും മാറിയിട്ടില്ല. ഞാനിപ്പോഴും വര്‍ക്ക് ചെയ്യുന്നു. ഞാന്‍ മുമ്പ് ചെയ്തിരുന്ന സിനിമകളേക്കാള്‍ കൂടുതല്‍ ഇപ്പോള്‍ ചെയ്യുന്നു. കാരണം അദ്ദേഹം എനിക്ക് വലിയ പിന്തുണ നല്‍കുന്നു. സ്ത്രീകള്‍ക്ക് വര്‍ക്ക് ചെയ്യാന്‍ ഇഷ്ടമാണെങ്കില്‍ അത് തുടരുക. കുടുംബത്തെ നോക്കേണ്ടത് ഭര്‍ത്താവും ഭാര്യയും ഒരുമിച്ചാണ്. ഭാര്യ മാത്രമല്ല'

ലോക്ഡൗണ്‍ സമയത്ത് ഞാന്‍ സുഖമായി ഉറങ്ങി. കാരണം അതുവരെ വര്‍ക്ക് ചെയ്ത് കൊണ്ടേയിരിക്കുകയായിരുന്നു. എന്റെ പിറന്നാളിനോ ഭര്‍ത്താവിന്റെ പിറന്നാളിനോ അല്ലാതെ ഞാന്‍ ബ്രേക്ക് എടുക്കാറില്ല. എല്ലാ ദിവസവും വര്‍ക്ക് ചെയ്യും. ശനിയാഴ്ചയാണോ ഞായറാഴ്ചയാണോ എന്ന് പോലും എനിക്ക് അറിയില്ല' 'വീക്കെന്റില്‍ എന്താണ് പ്ലാന്‍ എന്ന് ആളുകള്‍ ചോദിക്കുമ്പോള്‍ അതെന്നാണെന്ന് എനിക്കറിയില്ലെന്നാണ് ഞാന്‍ പറയാറ്. അതിനാല്‍ ലോക്ഡൗണ്‍ സമയത്ത് സ്വസ്ഥമായിരുന്നു,' നയന്‍താര പങ്ക് വച്ചു.

വിഘ്‌നേശ് ശിവന്റേയും നയന്‍താരയുടെയും നിര്‍മാണ കമ്പനിയായ റൗഡി പിക്‌ചേഴ്‌സാണ് കണക്റ്റിന്റെ നിര്‍മാതാക്കള്‍. അശ്വിന്‍ ശരവണനാണ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അനുപം ഖേര്‍, സത്യരാജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെ ഹൊറര്‍ മൂഡിലുള്ള ട്രെയിലര്‍ ഇതിനകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട്. ഇടവേളകളില്ല എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

നയന്‍താര നായികയായ ചിത്രം മായയിലൂടെയാണ് അശ്വിന്‍ ശരവണന്‍ സംവിധായകനാകുന്നത്. നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും നേടിയ ഗയിം ഓവര്‍ ആണ് അശ്വിന്റെ മറ്റൊരു ചിത്രം.എന്നാല്‍ അടുത്ത കാലത്തായി നയന്‍സിന് കരിയറില്‍ തിരിച്ചടികളാണ് നേരിടുന്നത്. നടിയുടെ തുടരെയുള്ള നിരവധി സിനിമകള്‍ ശ്രദ്ധിക്കപ്പെടാതെ പോയി. മിക്കതും ഒടിടിക്ക് കൊടുത്തതിനാല്‍ സാമ്പത്തിക നഷ്ടം കുറവായിരിക്കാമെങ്കിലും സിനിമകള്‍ ജനം സ്വീകരിച്ചിട്ടില്ല. മൂക്കുത്തി അമ്മന്‍, നെട്രിക്കണ്‍, ഒ2 തുടങ്ങി നടിയുടെ തുടരെയുള്ള സിനിമകള്‍ക്കെല്ലാം സമ്മിശ്ര പ്രതികരണം ആണ് ലഭിച്ചത്. മലയാളത്തില്‍ റിലീസ് ആയ സിനിമകളുടെ സ്ഥിതിയും ഇത് തന്നെ. നിഴല്‍, ?ഗോള്‍ഡ് എന്നീ സിനിമകള്‍ പരാജയമായിരുന്നു. ?ഗോള്‍ഡില്‍ നയന്‍താരയ്ക്ക് കാര്യമായൊന്നും ചെയ്യാനുമുണ്ടായിരുന്നില്ല. നടിക്ക് സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ തുടരെ വീഴ്ച സംഭവിക്കുകയാണെന്നാണ് സിനിമാ ലോകം പറയുന്നത്.

ഇതോടെ സിനിമയുടെ പ്രൊമോഷണല്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് നയന്‍താര. സ്വന്തം നിര്‍മാണ കമ്പനി നിര്‍മ്മിക്കുന്ന സിനിമ ആയതിനാലും നയന്‍സ് തന്നെയാണ് പ്രധാന കഥാപാത്രം എന്നതിനാലും ആണത്രെ തീരുമാനം.പൊതുവെ സിനിമയുടെ പ്രൊമോഷണല്‍ പരിപാടികളില്‍ നയന്‍താര പങ്കെടുക്കാറില്ല. സിനിമയില്‍ ഒപ്പു വെക്കുമ്പോള്‍ തന്നെ നടിയുടെ എ?ഗ്രിമെന്റില്‍ ഇക്കാര്യം വ്യക്തമാക്കും. അറം ഉള്‍പ്പെടെയുള്ള അപൂര്‍വം സിനിമകള്‍ക്കേ നയന്‍സ് പ്രൊമോഷന് പങ്കെടുത്തിട്ടുള്ളൂ. നിലവിലെ കരിയറിലെ പരാജയങ്ങള്‍ വിലയിരുത്തുമ്പോള്‍ ഒരു ബോക്‌സ് ഓഫീസ് വിജയം നയന്‍താരയ്ക്ക് അനിവാര്യമാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് പ്രൊമോഷന് നടി പങ്കെടുക്കുന്നതെന്നാണ് വിവരം.

ജവാന്‍ ആണ് നയന്‍താരയുടെ ഷൂട്ട് നടന്ന് കൊണ്ടിരിക്കുന്ന സിനിമ. ചിത്രത്തില്‍ ഷാരൂഖ് ഖാനാണ് നായകന്‍. അറ്റ്‌ലിയാണ് സിനിമയുടെ സംവിധായകന്‍. നയന്‍താര ആദ്യമായാണ് ഷാരൂഖ് ഖാനോടൊപ്പം അഭിനയിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nayanthara (@nayantthara)


Nayanthara and Vignesh Shivan watch the premiere show of Connect

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES