Latest News

കോളജ് പഠന കാലത്ത് സ്വീകരിക്കുന്ന തീരുമാനങ്ങള്‍ ഭാവിക്ക് വേണ്ടിയുളളതാണ്; എല്ലാ ദിവസവും കുറഞ്ഞത് പത്ത് മിനിറ്റെങ്കിലും മാതാപിതാക്കളോടൊപ്പം ചെലവഴിക്കണം; ചെന്നൈയിലെ കോളജിലെ വിദ്യാര്‍ത്ഥികളോട് നയന്‍താര പങ്ക് വച്ചത്      

Malayalilife
topbanner
 കോളജ് പഠന കാലത്ത് സ്വീകരിക്കുന്ന തീരുമാനങ്ങള്‍ ഭാവിക്ക് വേണ്ടിയുളളതാണ്; എല്ലാ ദിവസവും കുറഞ്ഞത് പത്ത് മിനിറ്റെങ്കിലും മാതാപിതാക്കളോടൊപ്പം ചെലവഴിക്കണം; ചെന്നൈയിലെ കോളജിലെ വിദ്യാര്‍ത്ഥികളോട് നയന്‍താര പങ്ക് വച്ചത്       

പൊതുപരിപാടികളില്‍ നിന്നും മറ്റും കഴിവതും മാറി നില്‍ക്കുന്ന താരമാണ് നയന്‍താര. എന്നാല്‍ കഴിഞ്ഞ ദിവസം ചെന്നൈയിലെ ഒരു കോളജിലെ പൊതുപരിപാടിയില്‍ പങ്കടുത്ത താരം അവിടെയുളള വിദ്യാര്‍ഥികളോട് പറഞ്ഞ കാര്യമാണ് ഇപ്പോള്‍ ശ്രദ്ധ േനടുന്നത്.

അടുത്തിടെ ഒരു കോളേജില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചതാണ് ശ്രദ്ധേയമാകുന്നത്. നിങ്ങളുടെ സുഹൃത്തുക്കളുമൊത്തുള്ള കോളേജ് ജീവിതം കൂടുതല്‍ രസകരമായിരിക്കണമെന്നും അതേ സമയം അവര്‍ കോളേജില്‍ ആരുമായാണ് കൂടുതല്‍ സഹകരിക്കുന്നതെന്നത് പ്രധാനമാണെന്നും നയന്‍താര പറഞ്ഞു. കോളജ് പഠന കാലത്ത് സ്വീകരിക്കുന്ന തീരുമാനങ്ങള്‍ ഭാവിക്ക് വേണ്ടിയുളളതാണ്. കോളജ് പഠനമൊക്കെ കഴിഞ്ഞ് ജീവിതത്തില്‍ വിജയിക്കുമ്പോഴും വിനയവും ശാന്തവുമായിരിക്കാന്‍ പരിശ്രമിക്കണം. വളരെ പ്രധാനപ്പെട്ട കാര്യം, എല്ലാ ദിവസവും കുറഞ്ഞത് പത്ത് മിനിറ്റെങ്കിലും മാതാപിതാക്കളോടൊപ്പം ചെലവഴിക്കണം. കാരണം, നമ്മുടെ മാതാപിതാക്കളെ അത് വളരെയധികം സന്തോഷിപ്പിക്കും.'' നയന്‍ താര വിദ്യാര്‍ഥികളോട് പറഞ്ഞു. 

അറ്റ്ലി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ജവാനാണ് നയന്‍താരയുടെ അടുത്ത റിലീസ്. ചിത്രത്തില്‍ ഷാരൂഖ് ഖാനാണ് നായകന്‍. ചിത്രത്തില്‍ വിജയ് സേതുപതി, യോഗി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നയന്‍താരക്കൊപ്പം ഒന്നിച്ചഭിനയിച്ച അനുഭവം കഴിഞ്ഞ ദിവസം ഷാരൂഖ് ഖാന്‍ പങ്കുവെച്ചിരുന്നു. 

നയന്‍താര വളരെ സ്വീറ്റാണെന്നും എല്ലാ ഭാഷയും ന്നനായി സംസാരിക്കുമെന്നും താരത്തിനൊപ്പമുളള ഷൂട്ടിംഗ് അനുഭവം വളരെ മികച്ച അനുഭവമായിരുന്നെന്നും ജവാനിലെ നയന്‍താരയുടെ കഥാപാത്രം ഏവരും ഇഷ്ടപ്പെടുമെന്നും ഷാരൂഖ് ട്വീറ്റ് ചെയ്തു.

Read more topics: # നയന്‍താര
Nayanthara Speech

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES