Latest News

നൃത്ത വിദ്യാലയം ആരംഭിച്ചപ്പോള്‍ പ്രതീക്ഷിച്ച പ്രതികരണം ആയിരുന്നില്ല; മുതിര്‍ന്ന ആളുകള്‍ താമസിക്കുന്ന മേഖലയിലെ സൈ്വര്യ ജീവിതത്തിന് വിലങ്ങ് തടിയാകുമെന്ന് ആരോപിച്ച് സ്റ്റേ ഓര്‍ഡര്‍;  വീടിന് മുകളില്‍ മാതംഗി ആരംഭിച്ച കഥ പറഞ്ഞ് നവ്യ

Malayalilife
നൃത്ത വിദ്യാലയം ആരംഭിച്ചപ്പോള്‍ പ്രതീക്ഷിച്ച പ്രതികരണം ആയിരുന്നില്ല; മുതിര്‍ന്ന ആളുകള്‍ താമസിക്കുന്ന മേഖലയിലെ സൈ്വര്യ ജീവിതത്തിന് വിലങ്ങ് തടിയാകുമെന്ന് ആരോപിച്ച് സ്റ്റേ ഓര്‍ഡര്‍;  വീടിന് മുകളില്‍ മാതംഗി ആരംഭിച്ച കഥ പറഞ്ഞ് നവ്യ

സിനിമയിലേക്ക് രണ്ടാം വരവ് നടത്തിയ നടി നവ്യാ നായര്‍ സിനിയമ്‌ക്കൊപ്പം നൃത്ത വേദിയിലും സജീവമാണ്. ഒപ്പം സ്വന്തമായി യുട്യൂബ് ചാനലും ആരംഭിച്ച നടി  തന്റെ വിശേഷങ്ങളൊക്കെയും ഈ ചാനല്‍ വഴി പങ്ക് വക്കാറുണ്ട്.അടുത്തിടെയാണ് നവ്യ കൊച്ചിയില്‍ 'മാതംഗി' എന്ന നൃത്തവിദ്യാലയം ആരംഭിച്ചത്. ഇപ്പോളിതാ ഈ നൃത്ത വിദ്യാലയം ആരംഭിച്ചതിനെ ക്കുറിച്ചും അ്‌പ്പോള്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും നടി പങ്ക് വച്ചതാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കൂടാതെ മാതംഗിയിലെ കാഴ്ചകള്‍ പ്രേക്ഷകര്‍ക്കു പരിചയപ്പെടുത്തുകയാണ് നവ്യ. 

നടിയുടെ വാക്കുകള്‍ ഇങ്ങനെ:

നൃത്ത വിദ്യാലയം ആരംഭിക്കാന്‍ പദ്ധതി ഇട്ടപ്പോഴെ, നാട്ടില്‍ നിന്നും കഴിയുന്നത്ര പേര്‍ വരട്ടെ എന്ന് കരുതി ആ വിവരം എല്ലാവരോടുമായി പറഞ്ഞു. ഇവിടെ ഒരു അസോസിയേഷനൊക്കെ ഉണ്ട്. സാധാരണ നൃത്ത വിദ്യാലയം വരുന്നത് എല്ലാവര്‍ക്കും സന്തോഷമുണ്ടാക്കുകയാണ് ചെയ്യുക. എന്നാല്‍ പ്രതീക്ഷിച്ച പ്രതികരണം കിട്ടിയില്ല. മാത്രമല്ല, അപ്രതീക്ഷിതമായി പലതും സംഭവിക്കുകയും ചെയ്തു. ആ മേഖലയിലെ താമസക്കാര്‍ പലരും മുതിര്‍ന്ന പൗരന്മാരാണെന്നും, അവരുടെ സൈ്വര്യ ജീവിതത്തിന് വിലങ്ങുതടിയായി നൃത്ത വിദ്യാലയം മാറാന്‍ സാധ്യതയുണ്ട് എന്നും ആരോപിച്ച് നാട്ടുകാര്‍ സ്റ്റേ ഓര്‍ഡര്‍ വാങ്ങി. പക്ഷേ അപ്പോഴേക്കും പണിയൊക്കെ തുടങ്ങി കഴിഞ്ഞിരുന്നു. മാതംഗി ഇവിടെ വരാന്‍ പാടില്ല എന്നതായിരുന്നു അവരുടെ ആവശ്യം.

അകമഴിഞ്ഞ ഗുരുവായൂരപ്പന്‍ ഭക്തയാണ് ഞാന്‍. നന്ദനം സിനിമ വരുന്നതിനു മുമ്പേ അങ്ങനെയാണ്. ആ സിനിമയും ബാലാമണിയും എനിക്ക് ഗുരുവായൂരപ്പന്‍ നല്‍കിയ സമ്മാനമാണ്. എന്ത് പ്രശ്മുണ്ടായാലും പ്രാര്‍ഥന മുടക്കിയില്ല. എല്ലാ കാര്യങ്ങളും എല്ലാ മാസവും പോയി ഗുരുവായൂരപ്പനോട് പറയാറുണ്ട്. അങ്ങനെ ഇതിന്റെ സ്റ്റേ ഒക്കെ മാറി പണിയൊക്കെ നടന്നു.

പ്ലോട്ടിന്റെ മറ്റൊരു വശത്ത് കൂടി പോകുന്ന റോഡിലേക്ക് വീടിന്റെ ദിശമാറ്റിയാണ് പ്രശ്നം പരിഹരിച്ചത്. ഇന്നും ആര്‍ക്കും ഒരു ശല്യമുണ്ടാകാതെ മാതംഗി പ്രവര്‍ത്തിക്കുന്നുണ്ട്. പുറകില്‍ കൂടി മറ്റൊരു ചെറിയ ഗേറ്റ് കൂടി വച്ചോട്ടെ എന്ന് ചോദിച്ചിട്ടും പോലും ഇവര്‍ സമ്മതിച്ചില്ല. ഇതൊന്നും എല്ലാവരുമല്ല. ചില സ്ഥാപിത താല്‍പര്യമുള്ളവരാണ് അതുപോലെ പെരുമാറുന്നത്. എന്നാലും എല്ലാത്തിനും അവസാനം ഒരു സന്തോഷമുണ്ടാകും, ആ സന്തോഷമാണ് മാതംഗി.

മാതംഗി എന്നു പറയുന്നത് സരസ്വതി ദേവിയുടെ തന്ത്രത്തിലുള്ള പേരാണ്. ഇതിനു താഴെയാണ് ഞാന്‍ താമസിക്കുന്നത്. ബെഡ് റൂമില്‍ നിന്നും എനിക്കു മാത്രം വരാനുള്ള വഴി പ്രത്യേകം പണികഴിപ്പിച്ചിട്ടുണ്ട്. 2000 സ്‌ക്വയര്‍ ഫീറ്റുള്ള ഡാന്‍സ് സ്‌പേസ് ആണ് മാതംഗിയുടേത്. അമ്മയാണ് ഇവിടുത്തെ മറ്റ് കാര്യങ്ങളൊക്കെ നോക്കുന്നത്. എല്ലാവരും കളിയാക്കുന്നതുപോലെ മാതംഗിയുടെ പ്രിന്‍സിപ്പലാണ് എന്റെ അമ്മ.''-നവ്യയുടെ വാക്കുകള്‍.

കുട്ടിക്കാലം മുതല്‍ നൃത്തം പഠിക്കുന്ന നവ്യ 2001-ല്‍ ആലപ്പുഴ ജില്ലാ സ്‌കൂള്‍ യുവജനോത്സവത്തില്‍ കലാതിലകമായിരുന്നു. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഇഷ്ടം എന്ന സിനിമയില്‍ നായികയായി അഭിനയിക്കുന്നത്. പിന്നീട് മലയാളസിനിമയില്‍ സജീവമാകുന്ന നവ്യയെ ആണ് പ്രേക്ഷകര്‍ കണ്ടത്. വിവാഹത്തോടെ സിനിമയില്‍ നിന്നും ബ്രേക്ക് എടുത്ത നവ്യ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. രണ്ടാം വരവില്‍ ഒരുത്തീ, ജാനകീ ജാനേ തുടങ്ങിയ ചിത്രങ്ങളിലും നവ്യ അഭിനയിച്ചു കഴിഞ്ഞു. 

Navya about Maathangi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES