നരേഷും പവിത്ര ലോകേഷും ജീവിതത്തില്‍ ഒന്നാകുന്നു. വീഡിയോ സന്ദേശത്തിലൂടെയാണ് 2023ല്‍ തങ്ങള്‍ വിവാഹിതരാകുന്നുവെന്ന് ഇരുവരും ആരാധകരോട് വെളിപ്പെടുത്തിയത്. വിവാഹപ്രഖ്യാപനത്തോടൊപ്പം പവിത്രയ്ക്ക് സ്നേഹചുംബനം നല്‍കുന്ന നരേഷിനെയും ഈ വിഡിയോയില്‍ കാണാനാകും. 62കാരനായ നരേഷിന്റെ നാലാം വിവാഹമാണിത്. 43കാരിയായ പവിത്രയുടെ മൂന്നാം വിവാഹവും ആണിതെന്നാണ് റിപ്പോര്‍ട്ട്.
ഇരുവരുടെയും ബന്ധത്തെ ചുറ്റിപറ്റി കഴിഞ്ഞ കുറച്ച് മാസങ്ങളായി വാര്‍ത്തകള്‍ വന്നിരുന്നു. മൈസൂരുവിലെ ഒരു ഹോട്ടലില്‍ വെച്ച് നരേഷിന്റെ ഭാര്യ രമ്യാ രഘുപതി ഇരുവരേയും ചെരിപ്പൂരി തല്ലാന്‍ ശ്രമിച്ച വീഡിയോ ഏറെ വൈറലായിരുന്നു. എന്നാല്‍ തനിക്കെതിരെ വരുന്ന വാര്‍ത്തകള്‍ നിഷേധിച്ചു രംഗത്ത് വരികയും ചെയ്തു.
എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ട് ആണ് നരേഷ്-പവിത്ര ലോകേഷ് വിവാഹിതരാകുകയാണെന്ന് സ്ഥിരീകരിച്ചത്. ഒരു റൊമാന്റിക് സെറ്റപ്പും കേക്ക് കട്ടിങ്ങും ചുണ്ടില്‍ പരസ്പരം ചുംബിക്കുന്നതും വീഡിയോയില്‍ കാണാം. 'പുതുവത്സരാശംസകള്‍, നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് വേണം HappyNewYear' എന്നാണ് നരേഷ് തന്റെ ട്വിറ്റര്‍ പേജില്‍ വീഡിയോ പങ്കിട്ടുകൊണ്ട് കുറിച്ചത്.
ഒരേ അപ്പാര്‍ട്ട്‌മെന്റില്‍ ഒരുമിച്ച് താമസിക്കുന്നതിനെക്കുറിച്ച് നിരവധി ചോദ്യങ്ങളും ഊഹാപോഹങ്ങളും അടുത്തിടെ ഉയര്‍ന്നുവന്നിരുന്നു. നടനും രാഷ്ട്രീയ പ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തനുമാണ് വിജയ കൃഷ്ണ നരേഷ്. 1970-ല്‍ ബാലതാരമായി അഭിനയിക്കാന്‍ തുടങ്ങിയ അദ്ദേഹം 200-ഓളം സിനിമകളില്‍ അഭിനയിച്ചു. നടന്‍ മഹേഷ് ബാബുവിന്റെ അര്‍ദ്ധസഹോദരനും തെലുങ്ക് നടനുമായ നരേഷ് നടി വിജയ നിര്‍മലയുടെയും ആദ്യ ഭര്‍ത്താവ് കെ എസ് മൂര്‍ത്തിയുടെയും മകനാണ്.
കന്നഡ നടന്‍ മൈസൂര്‍ ലോകേഷിന്റെ മകളാണ് പവിത്ര. കന്നഡ നടന്‍ ആദി ലോകേഷ് പവിത്രയുടെ സഹോദരനാണ്. പതിനാറാം വയസ്സില്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ച പവിത്ര ലോകേഷ് കന്നഡ, തെലുങ്ക് സിനിമകളില്‍ സഹകഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രശസ്തയാണ്. ശ്രദ്ധേയമായ ടെലിവിഷന്‍ ഷോകളുടെ ഭാഗമായിരുന്നു പവിത്ര. സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ ആദ്യ ഭര്‍ത്താവില്‍ നിന്ന് അവര്‍ വിവാഹമോചനം നേടി. പിന്നീട് സുചേന്ദ്ര പ്രസാദുമായി വിവാഹം കഴിച്ച പവിത്ര 2018 ല്‍ വേര്‍പിരിയുകയും ചെയ്തു.