തെലുങ്ക് നടന്‍ നരേഷും നടി പവിത്ര ലോകേഷും വിവാഹിതരായി എന്ന് അടുത്തിടെയാണ് വാര്‍ത്തകള്‍ പരന്നത്. എന്നാല്‍ ഇക്കാര്യങ്ങള്‍ നിഷേധിച്ചുകൊണ്ട് നരേഷ് ഒരു വിഡിയോ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ഇരുവരെയും ഹോട്ടല്‍ മുറിയില്‍ നിന്ന് ഭാര്യ രമ്യാ പിടികൂടുന്ന വിഡീയോ വൈറല്‍ ആയത്.
നരേഷിനും നടി പവിത്രാ ലോകേഷിനും നേരെ നരേഷിന്റെ ഭാര്യ രമ്യാ രഘുപതി ചെരിപ്പൂരി തല്ലാനൊരുങ്ങുന്നതിന്റെ വിഡിയോയാണ് വൈറല്‍ ആയചത്. ഞായറാഴ്ച മൈസൂരുവിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു സംഭവം.നരേഷ് താമസിക്കുന്ന ഹോട്ടലില്‍ എത്തിയ രമ്യ നടനെ തല്ലാനൊരുങ്ങുന്നതും വനിതാ പൊലീസ് ഇടപെട്ട് രമ്യയെ പിടിച്ചുമാറ്റുന്നതുമാണ് വിഡിയോയില്‍. ഇതിനിടെ നരേഷും പവിത്രയും ലിഫ്റ്റില്‍ കയറിപ്പോകുന്നതും നരേഷ് ലിഫ്റ്റില്‍ നിന്ന് രമ്യയെ പരിഹസിക്കുന്നതും വിസിലടിക്കുന്നതും വിഡിയോയില്‍ കാണാം.
താനും പവിത്രയും സുഹൃത്തുക്കളാണെന്നാണ് നരേഷിന്റെ വാദം. ഇതേ വാദത്തില്‍ത്തന്നെയാണ് നടി പവിത്രയും.എന്നാല്‍ സുഹൃത്തുക്കളാണെങ്കില്‍ എന്തിന് ഒരു മുറിയില്‍ രാത്രിയില്‍ താമസിക്കണമെന്നാണ് രമ്യ രഘുപതി ചോദിക്കുന്നത്. നരേഷ് പറയുന്നത് പച്ചക്കള്ളമാണെന്നും രമ്യ മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.എന്റെ മകന്റെ ഭാവിയില്‍ ആശങ്കയുണ്ട്. ഞാനൊരു നല്ല കുടുംബത്തില്‍ നിന്നു വന്ന സ്ത്രീയാണ്. എന്റെ ഭര്‍ത്താവില്‍ നിന്ന് അകന്നുകഴിയാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് രമ്യ പറഞ്ഞു.
''ഇവര്‍ രണ്ടുപേരും ഒരുമിച്ചാണ് ഹോട്ടലില്‍ തങ്ങുന്നതെന്ന വിവരം എനിക്ക് ലഭിച്ചിരുന്നു. വൈകിട്ടാണ് ഞാന്‍ ഹോട്ടലില്‍ എത്തിയത്. എന്റെ ആകുലതകള്‍ മനസില്‍ വച്ച് രാത്രി മുഴുവന്‍ പുറത്തിരുന്നു. കാരണം രാത്രി ബഹളം വച്ച് ഇതൊരു വലിയ പ്രശ്‌നമാക്കാന്‍ എനിക്ക് ഉദ്ദേശ്യം ഇല്ലായിരുന്നു. എന്നാല്‍ നരേഷ് ചെയ്തതാകട്ടെ എന്നെ മറ്റുളളവരുടെ മുന്നില്‍വച്ച് കളിയാക്കാനാണ് ശ്രമിച്ചത്. അയാള്‍ക്ക് സ്വന്തം തെറ്റ് മറയ്ക്കാന്‍ പറ്റാത്തതുകൊണ്ടാണ് അങ്ങനെ പെരുമാറിയത്.
നരേഷിന്റെ മൂന്നാം ഭാര്യയാണ് രമ്യ. താന്‍ വിവാഹമോചന നോട്ടീസ് അയച്ചതിന്റെ പ്രതികാരമായി രമ്യ നടത്തുന്ന ശ്രമങ്ങളാണിതെന്ന് നരേഷ് പറഞ്ഞിരുന്നു.