Latest News

ഡബിള്‍ റോളില്‍ നിറഞ്ഞാടി ധനുഷ്; സസ്‌പെന്‍സ് നിറച്ച് നാനേ വരുവേന്‍ ടീസര്‍ എത്തി

Malayalilife
ഡബിള്‍ റോളില്‍ നിറഞ്ഞാടി ധനുഷ്; സസ്‌പെന്‍സ് നിറച്ച് നാനേ വരുവേന്‍ ടീസര്‍ എത്തി

നുഷ് നായകനായെത്തുന്ന പുതിയ ചിത്രം  'നാനേ വരുവേന്റെ' ടീസര്‍ പുറത്ത്. നിഗൂഢതയും ആകാംക്ഷയും നിറച്ച ടീസറാണ് എത്തിയിരിക്കുന്നത്. 
ധനുഷിന്റെ സഹോദരന്‍ സെല്‍വരാഘവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഒരു മാസ് എന്റര്‍ടെയ്‌നറാകുമെന്നാണ് ടീസറില്‍ നിന്ന് ലഭിക്കുന്ന സൂചന. 

പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ ടീസര്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. വലിയ പ്രതീക്ഷയാണ് ടീസര്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. 25 ലക്ഷത്തിലധികം ആളുകള്‍ ഇതിനോടകം ടീസര്‍ കണ്ടുകഴിഞ്ഞു.  ചിത്രത്തിലെ ധനുഷിന്റെ ഗെറ്റപ്പും രൂപഭാവത്തിലുണ്ടായ മാറ്റവുമെല്ലാം എടുത്തുപറയേണ്ടതാണ്. തികച്ചും വ്യത്യസ്തമായ ശരീരഭാഷയും സ്വഭാവ സവിശേഷതകളുമുള്ള രണ്ട് കഥാപാത്രങ്ങളായാണ് ധനുഷ് എത്തുന്നതെന്നാണ് ടീസര്‍ നല്കുന്ന സൂചന
ചിത്രം ഈ മാസം തന്നെ തിയേറ്ററുകളില്‍ റിലീസ് ചെയ്യും. സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്യുമെന്നാണ് വിവരം. 

യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം. വി ക്രിയേഷന്‍സിന്റെ ബാനറില്‍  കലൈപ്പുലി എസ് താണു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ബി.കെ വിജയ് മുരുകനും എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസനുമാണ്. അടുത്തിടെ പുറത്തിറങ്ങിയ ധനുഷ് ചിത്രമായ 'തിരുച്ചിദ്രമ്പലം' മികച്ച പ്രതികരണം നേടിയിരുന്നു.

Naane Varuvean Official Teaser

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES