വിജയ്-ലോകേഷ് സിനിമയായ 'ലിയോ'യുടെ ചിത്രീകരണം കശ്മീരില്‍ പുരോഗമിക്കുകയാണ്. ഈ വര്‍ഷം ആദ്യം ആരംഭിച്ച ചിത്രീകരണം മാര്‍ച്ച് നാലാം വാരത്തോടെ പൂര്‍ത്തിയാകും. സിനിമയില്‍ തന്റെ ഭാഗം പൂര്‍ത്തിയാക്കി തിരികെ ചെന്നൈയിലേക്ക് മടങ്ങുകയാണ് സംവിധായകനും നടനുമായ മിഷ്‌കിന്‍. സിനിമയുടെ ഭാഗമായതിലുള്ള സന്തോഷം പങ്കുവെച്ചുകൊണ്ട് താരം ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്.
കശ്മീരില്‍ നിന്ന് ഇന്നലെ ചെന്നൈയിലേക്ക് മടങ്ങുന്നു. മൈനസ് 12 ഡിഗ്രി യില്‍ 500 പേരടങ്ങുന്ന ലിമയാ ക്രീവില്‍ എന്റെ ഭാഗം പൂര്‍ത്തിയാക്കാന്‍ ഞാന്‍ പരിശ്രമിച്ചിട്ടുണ്ട്. സ്റ്റണ്ട് മാസ്റ്റര്‍മാരുടെ സഹായത്തോടെ ഒരു ഫൈറ്റ് സീന്‍ ഗംഭീരമായി ചിത്രീകരിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ അശ്രാന്ത പരിശ്രമവും അവര്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസവും സ്നേഹവും എന്നെ അത്ഭുതപ്പെടുത്തുന്നു. സിനിമയുടെ നിര്‍മ്മാതാവ് ലളിത് ഇത്രയും തണുപ്പിലും ഞങ്ങളോടൊപ്പം ജോലി ചെയ്യുകയായിരുന്നു.
സംവിധായകന്‍ എന്‍. ലോകേഷ് കനകരാജ് ഒരു മഹാനായ നായകനെപ്പോലെ കളത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. എന്റെ അവസാന സീനിനു ശേഷം ഞങ്ങള്‍ കെട്ടിപ്പിടിച്ചു. അദ്ദേഹത്തിന്റെ നെറ്റിയില്‍ ഞാന്‍ ചുംബിച്ചു. ഒരു നടനെന്ന നിലയില്‍ എന്റെ പ്രിയ സഹോദരന്‍ വിജയ്ക്കൊപ്പം ഈ സിനിമയില്‍ പ്രവര്‍ത്തിച്ചതില്‍ ഞാന്‍ സന്തോഷവാനാണ്. അദ്ദേഹത്തിന്റെ ദയയും എന്നോടുളള സ്നേഹവും ഞാന്‍ ഒരിക്കലും മറക്കില്ല. ലിയോ വലിയ ഹിറ്റായി മാറും മിഷ്‌കിന്‍ കുറിച്ചു.
കശ്മീര്‍ ഷെഡ്യുളിന് ശേഷം അടുത്ത ഷെഡ്യൂള്‍ ആംഭിക്കുന്നതിന് മുമ്പ് 10-15 ദിവസം വരെ ഇടവേള എടുക്കാനാണ് ലോകേഷും സംഘവും പദ്ധതിയിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ബാക്കി ഭാഗങ്ങള്‍ പൂര്‍ണ്ണമായും ചെന്നൈയിലായിരിക്കും ചിത്രീകരിക്കുക. ഏപ്രില്‍ രണ്ടാം വാരത്തോടെ അടുത്ത ഷെഡ്യൂള്‍ ആരംഭിക്കും.
തൃഷയാണ് ചിത്രത്തില നായികയായെത്തുന്നത്. ബോളിവുഡ് താരം സഞ്ജയ് ദത്ത്, മയലാളി നടന്‍ മാത്യു തോമസ്, അര്‍ജുന്‍ സര്‍ജ, സംവിധായകരായ ഗൗതം മേനോന്‍, മിഷ്‌കിന്‍, ഡാന്‍സ് മാസ്റ്റര്‍ സാന്‍ഡി , മന്‍സൂര്‍ അലി ഖാന്‍ , പ്രിയ ആനന്ദ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ചിത്രത്തിന്റെ സംഗീത സഗവിധാനം നിര്‍വഹിക്കുന്നത് അനിരുദ്ധ് രവിചന്ദ്രന്‍ ആണ്. ഛായാഗ്രഹണം മനോജ് പരമഹംസ, സംഘട്ടന സംവിധാനം അന്‍പറിവ്, എഡിറ്റിംഗ് ഫിലോമിന്‍ രാഡ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, നൃത്ത സംവിധാനം ദിനേശ്.