Latest News

ഇത് ഷോ ഓഫ് അല്ല; അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം നല്‍കുന്നതിനുള്ള ഒരു പ്രചോദനം ആകട്ടെ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി സംഗീത സംവിധായകൻ ഗോപി സുന്ദര്‍

Malayalilife
ഇത് ഷോ ഓഫ് അല്ല; അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം നല്‍കുന്നതിനുള്ള ഒരു പ്രചോദനം ആകട്ടെ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി സംഗീത സംവിധായകൻ  ഗോപി സുന്ദര്‍

വ്യത്യസ്തമായ ഗാനങ്ങളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ സംഗീതജ്ഞരിലൊരാളാണ് ഗോപി സുന്ദര്‍. സുന്ദരമായ പല പാട്ടുകള്‍ക്കും ഗോപി ഈണം പകര്‍ന്നിട്ടുണ്ട്. ജിംഗിള്‍സില്‍ നിന്നും തുടങ്ങി മുന്‍നിര സംഗീത സംവിധായകരിലൊരാളായി മാറിയ അദ്ദേഹം ഇടയ്ക്ക് അഭിനേതാവായും എത്തിയിരുന്നു. ഏറെ ചര്‍ച്ചയായ വിഷയമാണ് ഗായിക ഹിരണ്‍മയിക്കൊപ്പമുളള ഗോപീസുന്ദറിന്റെ ലിവിങ് ടു ഗെദര്‍. എന്നാൽ ഇപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി കൊണ്ട്  സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.  ഇക്കാര്യം അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അറിയിച്ചത്. എല്ലാവര്‍ക്കും ഇതൊരു പ്രചോദനമാകട്ടെയെന്നും സോഷ്യൽ മീഡിയയിൽ  കുറിച്ചു.

ഇത് ഷോ ഓഫ് അല്ല. അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം നല്‍കുന്നതിനുള്ള ഒരു പ്രചോദനം ആകട്ടെ. വല്ലാത്ത പഹയന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്നെ സ്പര്‍ശിച്ചു. ഈ പ്രവര്‍ത്തി മറ്റുള്ളവര്‍ക്കും ഒരു പ്രചോദനമാകട്ടെ എന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൂടുതല്‍ സംഭാവനകള്‍ നല്‍കട്ടെയെന്നും എന്നും ആഗ്രഹിക്കുന്നു. നല്ല ഒരു നാളെയ്ക്കായി നമ്മള്‍ ഒരുമിച്ച്‌ പൊരുതും. എല്ലാവരും ഒറ്റകെട്ടായി നിന്നാല്‍ ഒന്നും അസാദ്ധ്യമല്ല എന്നാണ് ഗോപി സുന്ദര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

സംസ്ഥാനത്തെ എല്ലാവര്‍ക്കും സൗജന്യവാക്‌സില്‍ ലഭ്യമാക്കുമെന്നും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും  മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.  കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ കേന്ദ്രസര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയം ബാധിച്ചതായും സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ വാക്‌സിന്‍ ലഭ്യമാക്കാന്‍ കേന്ദ്രം നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Music director gopi sundhar gave money to cm fund

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES