മൂന്നര മില്യണും കടന്ന് വര്‍ത്തമാനത്തിലെ ഗാനം സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നു

Malayalilife
മൂന്നര മില്യണും കടന്ന് വര്‍ത്തമാനത്തിലെ  ഗാനം സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നു

റിലീസ് ചെയ്ത് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ മൂന്ന് മില്യണിലേറെ സംഗീത ആസ്വാദകര്‍ക്ക് ഹരമായി മാറി വര്‍ത്തമാനത്തിലെ സൂപ്പര്‍ഹിറ്റ് ഗാനം തരംഗമാകുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച്  പ്രശസ്ത സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ പാര്‍വ്വതി തിരുവോത്തിനെ നായികയാക്കി ഒരുക്കുന്ന 'വര്‍ത്തമാനത്തിലെ' ഗാനം കഴിഞ്ഞ ദിവസമാണ് മലയാളികളുടെ പ്രിയതാരങ്ങള്‍ റിലീസ് ചെയ്തത്. ഗാനം ഇതിനോടകം സൂപ്പര്‍ഹിറ്റായിക്കഴിഞ്ഞു.

വര്‍ത്തമാനം മാര്‍ച്ച് 12 ന്  റിലീസ് ചെയ്യുന്നത്. ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ആര്യാടന്‍ ഷൗക്കത്തിന്‍റേതാണ്. അദ്ദേഹം ചിത്രത്തിന്‍റെ നിര്‍മ്മാണ പങ്കാളി കൂടിയാണ്. സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാനെ കുറിച്ച് ഗവേഷണം നടത്തുവാനായി ഡല്‍ഹിയിലെ ഒരു യൂണിവേഴ്സിറ്റിയിലേക്കു യാത്രതിരിച്ച മലബാറില്‍ നിന്നുള്ള ഒരു  പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് വര്‍ത്തമാനത്തിന്‍റെ പ്രമേയം.'ഫൈസാ സൂഫിയ' എന്ന ഗവേഷക വിദ്യാര്‍ത്ഥിനിയുടെ കഥാപാത്രമാണ് പാര്‍വ്വതിയുടേത്.  റോഷന്‍ മാത്യു, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ ശ്രദ്ദേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 

Read more topics: # Movie varthamanam,# song is viral
Movie varthamanam song is viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES