ഏറെ നാളുകള്‍ക്ക് ശേഷം ഭര്‍ത്താവ് ഷാഹിദ് കപൂറും മക്കളായ മിഷ കപൂറും സെയ്ന്‍ കപൂറും ഉള്‍പ്പെടെ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ് മീര രാജ്പുത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ മീര വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോളിതാ ഇറ്റലിയില്‍ അവധിയാഘോഷത്തിനായി പോയപ്പോള്‍ ഉണ്ടായ ദുരനുഭവം ആണ് മീര പങ്ക് വച്ചത്.
ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഹോട്ടലിന്റെ പേര് ടാഗ് ചെയ്തുകൊണ്ടായിരുന്നു മീരയുടെ പോസ്റ്റ്. നിങ്ങള്‍ ഒരു ഇന്ത്യക്കാരനോ വെജിറ്റേറിയനോ ആണെങ്കില്‍ ഈ ഹോട്ടല്‍ ഒഴിവാക്കണമെന്നും ഇവര്‍ പറയുന്നു. പരിമിതമായ ഭക്ഷണ ഓപ്ഷനുകളാണ് ഇവിടെയുള്ളതെന്നും വെജിറ്റേറിയന്‍സിനെ സംതൃപ്തിപ്പെടുത്തുന്ന ഒന്നും ഇവിടെയില്ലെന്നും മീര പറയുന്നു. മുറിച്ച പഴങ്ങള്‍ ഒരു ഡെസേര്‍ട്ട് അല്ലെന്നും ഇവര്‍ കുറിച്ചു.മാത്രമല്ല വ്യത്തിയില്ലാത്ത ഷീറ്റുകളാണ് ഇവിടെയുണ്ടായിരുന്നതെന്നും മീര കുറിച്ചു.
ഇറ്റലിയിലേക്ക് പോകുന്നതിന് മുമ്പ് മീര കുടുംബത്തോടൊപ്പം സ്വിറ്റ്‌സര്‍ലന്‍ഡിലായിരുന്നു. നിരവധി മനോഹരമായ സ്നാപ്പുകള്‍ അവള്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു.