Latest News

ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി മാത്യു ദേവസിയായി മമ്മൂട്ടി; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ടോര്‍ച്ച് ചിഹ്നത്തില്‍ മത്സരിക്കുന്ന മമ്മൂട്ടിയുടെ ഫ്‌ലക്‌സ് സോഷ്യല്‍മീഡിയയില്‍; ജ്യോതികയ്‌ക്കൊപ്പം എത്തുന്ന കാതലിന്റെ ലൊക്കേഷന്‍ ചിത്രവുമായി ഫാന്‍സ് പേജുകള്‍

Malayalilife
ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി മാത്യു ദേവസിയായി മമ്മൂട്ടി; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ടോര്‍ച്ച് ചിഹ്നത്തില്‍ മത്സരിക്കുന്ന മമ്മൂട്ടിയുടെ  ഫ്‌ലക്‌സ്  സോഷ്യല്‍മീഡിയയില്‍; ജ്യോതികയ്‌ക്കൊപ്പം എത്തുന്ന കാതലിന്റെ ലൊക്കേഷന്‍ ചിത്രവുമായി ഫാന്‍സ് പേജുകള്‍

റോഷാക്ക് എന്ന സൂപ്പര്‍ഹിറ്റിന് ശേഷം പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് ജിയോ ബേബി സംവിധാനം ചെയ്യുന്ന 'കാതല്‍ ദി കോര്‍'. ജ്യോതികയും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. 

ഇപ്പോഴിതാ ചിത്രീകരണത്തിന്റെ ഭാഗമായി മമ്മൂട്ടി ഫാന്‍സ് ക്ലബ് പങ്കുവെച്ച പോസ്റ്ററാണ് ശ്രദ്ധ നേടുന്നത്. മാത്യു ദേവസി എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ഫ്‌ലക്‌സ് ബോര്‍ഡിന്റ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. തീക്കോയി ഗ്രാമ പഞ്ചയാത്ത് 3-ാം വാര്‍ഡ് ഇടത് സ്ഥാനാര്‍ത്ഥി മാത്യു ദേവസിയെ വിജയിപ്പിക്കുക എന്നാണ് ഫ്‌ലക്‌സ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്.

ചിത്രത്തില്‍ രാഷ്ട്രീയക്കാരന്‍ ആയാണ് മമ്മൂട്ടി എത്തുന്നത് എന്നാണ് പുറത്തു വന്നിരിക്കുന്ന ഒരു ചിത്രത്തില്‍ നിന്നും വ്യക്തമാകുന്നത്.ചിത്രീകരണത്തിനായി വച്ചിരിക്കുന്ന ഒരു ഫ്ളക്സിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 'ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ജ്യോതികയുടെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 18ന് ആണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ട് കാതല്‍ പ്രഖ്യാപിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതല്‍. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം.

ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ആദര്‍ഷ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ്.

Mammootty Contesting Panchayat Elections

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES