Latest News

ഭൂമിയിലെ ഏറ്റവും വലിയ തെരുവ് മഹോല്‍സവത്തെ പരിചയപ്പെടുത്തി എത്തിയ മാമാങ്കം ഗ്രാഫിക്കല്‍ ടീസര്‍ ഏറ്റെടുത്ത് ആരാധകര്‍; മമ്മൂട്ടി ചിത്രത്തിന്റെ വീഡിയോ കാണാം

Malayalilife
ഭൂമിയിലെ ഏറ്റവും വലിയ തെരുവ് മഹോല്‍സവത്തെ പരിചയപ്പെടുത്തി എത്തിയ മാമാങ്കം ഗ്രാഫിക്കല്‍ ടീസര്‍ ഏറ്റെടുത്ത് ആരാധകര്‍; മമ്മൂട്ടി ചിത്രത്തിന്റെ വീഡിയോ കാണാം

ഴിഞ്ഞദിവസമാണ് മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മമാങ്കത്തിന്റെ ഗ്രാഫിക്കല്‍ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ഞൊടിയിട കൊണ്ടാണ് ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറി.ഒരു ആമുഖം എന്ന നിലയിലാണ് ആദ്യ ടീസര്‍ എത്തിയിരിക്കുന്നത്.മമ്മൂട്ടിയെയും ഉണ്ണി മുകുന്ദനെയും ഗ്രാഫിക്കല്‍ ടീസറില്‍ കാണിക്കുന്നുണ്ട്. ടീസറിന്റെ അവസാനത്തിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ സെറ്റ് വര്‍ക്കുകളിലൊന്നാണ് മാമാങ്കത്തിനായി ഒരുങ്ങിയത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. സാമൂതിരി ഭരണ കാലഘട്ടത്തിലെ ചാവേറുകളുടെയും മാമാങ്കത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്നത്. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്.

ആറുമാസം നീണ്ട പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായി. ചിത്രം നവംബര്‍ മധ്യത്തോടെ ആഗോള റിലീസിങ്ങിന് ഒരുങ്ങും. മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലാണ് ഈ ചരിത്ര ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളുടെ ഡബ്ബിങ്ങും ഏറെക്കുറെ പൂര്‍ത്തിയായി. 

300 വര്‍ഷം മുമ്പ് അരങ്ങേറിയിരുന്ന മാമാങ്കത്തിന്റെ കഥ പറയുന്ന ചിത്രം നൂറുകോടിയിലേറെ രൂപ ചെലവിട്ടാണു  നിര്‍മ്മിച്ചത്. 2.45 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിനുവേണ്ടി കൊച്ചി നെട്ടൂര്‍ ഒരുക്കിയിരുന്ന സെറ്റ് മലയാള സിനിമയില്‍ ഇന്നോളം ഉള്ളതില്‍വച്ച് ഏറ്റവും വലുതായിരുന്നുവെന്ന് നിര്‍മ്മാതാവ്. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിന്റെ ഗ്രാഫിക് ജോലികള്‍ അമേരിക്കയിലും റഷ്യയിലും മുംബൈയിലുമായി പൂര്‍ത്തീകരിച്ചു.

പ്രാച്ചി തെഹ്ളാന്‍ ഉള്‍പ്പെടെ നാല് നായികമാരാണ് ഈ മമ്മൂട്ടി ചിത്രത്തില്‍. ഗായകര്‍: യേശുദാസ്, ശ്രേയാ ഘോഷാല്‍, ബോംബെ ജയശ്രീ, വിദ്യാധരന്‍ മാസ്റ്റര്‍. സംഗീതം: എം. ജയചന്ദ്രന്‍. ഗാനരചന: റഫീഖ് അഹമ്മദ്, അജയ് ഗോപാല്‍. പശ്ചാത്തല സംഗീതം: സഞ്ജിത് ബല്‍ഹാരി. ശങ്കര്‍ രാമകൃഷ്ണന്റേതാണ് സംഭാഷണം. കാവ്യാ ഫിലിം കമ്പനിയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

അനു സിതാര, കനിഹ, ഇനിയ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മമ്മൂട്ടിക്ക് പുറമേ ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

Mamangam Official Graphical Teaser

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES