Latest News

അമ്മയുടെ സിനിമ എനിക്കിഷ്ടമല്ല; അച്ഛൻ പറയുന്ന കാര്യങ്ങളാണങ്കിൽ കൂടുതലും കള്ളവുമാണ്; വെളിപ്പെടുത്തലുമായി മാളവിക ജയറാം

Malayalilife
അമ്മയുടെ സിനിമ എനിക്കിഷ്ടമല്ല;  അച്ഛൻ പറയുന്ന കാര്യങ്ങളാണങ്കിൽ കൂടുതലും കള്ളവുമാണ്; വെളിപ്പെടുത്തലുമായി മാളവിക ജയറാം

ലയാളികളുടെ എക്കാലത്തെയും പ്രിയ നടനാണ് ജയറാം. മലയാളത്തിന്റെ പ്രിയ താരജോഡികളാണ് ജയറാമും പാര്‍വതിയും. ഈ താരകുടുംബത്തോടെ മലയാളിക്ക് എന്നും സ്‌നേഹമാണുള്ളത്. ഇവരുടെ മകന്‍ കാളിദാസിനെയും മലയാളികള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ജയറാമിന്റെ മകള്‍ മാളവിക ഫാഷന്‍ രംഗത്തേക്ക് കടന്നതിന്റെ ചിത്രങ്ങള്‍ ആരാധകരെ അമ്പരപ്പിക്കുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ നീണ്ട ഇടവേളയ്ക്ക് ശേഷം മാതാപിതാക്കളെപ്പറ്റി മാളവിക പറഞ്ഞ വാക്കുകളാണ് വെെറലായി മാറുന്നത്.

അമ്മയുടെ സിനിമ എനിക്കിഷ്ടമല്ലെന്നും കാണാറുമില്ലെന്നും, അപ്പ പറഞ്ഞതാണെങ്കിൽ അത് കള്ളമാണെന്നുമാണ് ബിഹെെഡ് വുഡ്സിനു നൽകിയ അഭിമുഖത്തിൽ മാളവിക വെളിപ്പെടുത്തുകയും ചെയ്തു.’അമ്മയുടെ സിനിമകൾ കണ്ടിട്ടില്ല. മൂന്ന് വയസൊക്കെയായിരുന്ന സമയത്ത് അമ്മയുടെ സിനിമ കണ്ട് കരഞ്ഞിരുന്നു. ശേഷം അമ്മയുടെ സിനിമ കാണുന്നത് നിർത്തി.

അച്ഛന്റെ സിനിമകളും കണ്ണന്റെ സിനിമകളും കാണാറുണ്ട്. അമ്മയുടെ സിനിമ എനിക്കിഷ്ടമല്ല. ചെറുതായിരുന്നപ്പോൾ അമ്മയുടെ സിനിമ കണ്ട് കരഞ്ഞിട്ടുണ്ടെന്നും അതിൽ പിന്നെ അമ്മയുടെ സിനിമ കണ്ടിട്ടില്ലന്നുമാണ് മാളവിക പറഞ്ഞത്. ജയറാമിന്റെ കാര്യം ചോദിച്ചപ്പോൾ താൻ അച്ഛന്റെ മകളാണെന്നും പിന്നെ അച്ഛൻ പറയുന്ന കാര്യങ്ങളാണങ്കിൽ കൂടുതലും പുളുവായിരിക്കുമെന്നുമാണ് മാളവിക പറഞ്ഞത്.

തനിക്ക് സിനിമയേക്കാൾ കൂടുതൽ മോഡലിങാണ് താൽപര്യമെന്നും അടുത്തൊന്നും സിനിമാ പ്രവേശനം ഉണ്ടാകില്ലെന്നും മാളവിക പറഞ്ഞു. ഒരു ജ്വല്ലറിക്ക് വേണ്ടിയുള്ള പരസ്യ ചിത്രത്തിൽ മാളവികയും, ജയറാമും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.  സോഷ്യൽ മീഡിയയിൽ സജീവമായ മാളവികയ്ക്കും ഏറെ ആരാധകരാണ് ഉള്ളത്.

Read more topics: # Malavika jayaram,# words about parents
Malavika jayaram words about parents

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES