ബോളിവുഡ് താരം മലൈക അറോറയുടെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. ഞാന്‍ യെസ് പറഞ്ഞുഎന്നു കുറിച്ചു കൊണ്ട് മലൈക ചിത്രം പങ്കുവച്ചിരിക്കുകയാണ്. എന്നാല്‍ തന്റെ പ്രിയതമനായ അര്‍ജുന്‍ കപൂറിനെ ചിത്രത്തില്‍ മെന്‍ഷന്‍ ചെയ്യുകയോ, അര്‍ജുന്റെ സോഷ്യല്‍ മീഡിയ പ്രെഫൈലില്‍ ഇതു സംബന്ധിച്ചു ചിത്രങ്ങളോയില്ല. എന്തായാലും ആരാധകര്‍ക്കിടയില്‍ സംശയം വര്‍ധിച്ചിരിക്കുകയാണ്. ചിത്രത്തിനു താഴെ ആശംസകളറിയിച്ചു കൊണ്ടുളള അനവധി കമന്റുകളുമുണ്ട്.
എന്തിനാണ് ഈ സമ്മതം എന്നാണ് ചര്‍ച്ചകളുടെയെല്ലാം വിഷയം. നടന്‍ അര്‍ജുന്‍ കപൂറുമായുള്ള വിവാഹമാണോ എന്നാണ് ഏവരുടേയും ചോദ്യം. താരത്തിന്റെ വിവാഹവാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് ഈ പോസ്റ്റ് എന്നതാണ് സംശയങ്ങള്‍ക്ക് ആക്കംകൂട്ടുന്നത്..
2019 ല്‍ അര്‍ജുന്റെ പിറന്നാള്‍ ദിവസമാണ് തങ്ങള്‍ പ്രണയത്തിലാണെന്ന കാര്യം മലൈക വെളിപ്പെടുത്തുന്നത്. സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനുമായുള്ള മലൈകയുടെ വിവാഹബന്ധം തകര്‍ന്ന ശേഷമാണ് അര്‍ജുന്‍ കപൂറുമായി മലൈക പ്രണത്തിലായത്. 2019ലാണ് മലൈകയും അര്‍ജുനും തമ്മിലുള്ള പ്രണയബന്ധം പുറത്തറിയുന്നതെങ്കിലും അതിന് മുമ്പ് തന്നെ ഇരുവരും തമ്മില്‍ ഒരുമിച്ചുജീവിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ആഡംബരങ്ങളില്ലാത്ത വിവാഹത്തിന് മലൈകയും അര്‍ജുനും പദ്ധതിയിടുന്നതായി ഈവര്‍ഷം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രജിസ്റ്റര്‍ വിവാഹം നടത്തിയശേഷം അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിരുന്ന് നടത്താനുമായിരുന്നു ഇരുവരും ആലോചിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വിവാഹത്തെക്കുറിച്ചുളള ചോദ്യം ഇരുവര്‍ക്കും നേരെ ഉയര്‍ന്നപ്പോഴെല്ലാം അതു തങ്ങള്‍ തീരുമാനിച്ചതിനു ശേഷം അറിയിക്കാമെന്നായിരുന്നു മറുപടി.സിനിമ സംവിധായകന്‍ അര്‍ബാസ് ഖാനുമായി നേരത്തെ വിവാഹിതയായിരുന്ന മലൈകയ്ക്കു അര്‍ഹാന്‍ എന്നു പേരുളള ഒരു മകനുണ്ട്.