Latest News

വിക്രത്തിന്റെ സൃഷ്ടിയെക്കുറിച്ച് സംവിധായകനായ ലോകേഷിനോട് ചോദിച്ചറിയണം; കമലഹാസനെക്കുറിച്ച് പറയാന്‍ യോഗ്യനല്ല; ബ്ലോക് ബസ്റ്റര്‍ ചിത്രം കണ്ട അനുഭവം പങ്ക് വച്ച് മഹേഷ് ബാബു കുറിച്ചതിങ്ങനെ

Malayalilife
 വിക്രത്തിന്റെ സൃഷ്ടിയെക്കുറിച്ച് സംവിധായകനായ ലോകേഷിനോട് ചോദിച്ചറിയണം; കമലഹാസനെക്കുറിച്ച് പറയാന്‍ യോഗ്യനല്ല; ബ്ലോക് ബസ്റ്റര്‍ ചിത്രം കണ്ട അനുഭവം പങ്ക് വച്ച് മഹേഷ് ബാബു കുറിച്ചതിങ്ങനെ

ലോകേഷ് കനകരാജ് ചിത്രം വിക്രത്തെ പുകഴ്ത്തി തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു. 'വിക്രം' കണ്ട അനുഭവം പങ്കുവച്ച് മഹേഷ് ബാബു കുറിച്ച വാക്കുകളാണ് വൈറലാകുന്നത്.'ന്യൂ ഏജ് കള്‍ട്ട് ക്ലാസിക്' ആണ് ചിത്രമെന്നും സിനിമ നിര്‍മ്മിച്ചതിനു പിന്നിലെ എല്ലാ പ്രക്രിയകളും അറിയാന്‍ ആഗ്രഹമുണ്ട് എന്നും താരം പറഞ്ഞു.  ലോകേഷ് കനകരാജിന്റെ സംവിധാന മികവിനെ പ്രശംസിക്കുകയും ഇത്തരം ചിത്രങ്ങള്‍ക്കായി താന്‍ കാത്തിരിക്കുന്നതായും മഹേഷ് ബാബു അറിയിച്ചു.

സംവിധായകന്‍ ലോകേഷിനെയും താരങ്ങളായ കമലഹാസനെയും വിജയ് സേതുപതിയെയും ഫഹദ് ഫാസിലിനെയും സംഗീത സംവിധായകന്‍ അനിരുദ്ധിനെയും പ്രശംസിച്ചുകൊണ്ട് മഹേഷ് ബാബു പങ്കുവച്ച ട്വീറ്റ് ഏറെ ശ്രദ്ധനേടുന്നത്.

ബ്‌ളോക്ക്ബസ്റ്റര്‍ സിനിമയെന്നും ന്യൂ ഏജ് കള്‍ട്ട് ക്‌ളാസിക്കാണെന്നുമാണ് വിക്രത്തെ മഹേഷ് ബാബു വിശേഷിപ്പിച്ചത്. ചിത്രത്തിന്റെ സൃഷ്ടിയെക്കുറിച്ച് സംവിധായകനായ ലോകേഷിനോട് ചോദിച്ചറിയണമെന്നും താരം പറഞ്ഞു. തിളക്കമാര്‍ന്ന പ്രകടനമാണ് വിജയ് സേതുപതിയും ഫഹദ് ഫാസിലും കാഴ്ചവച്ചത്. ഇതിലും മികച്ച രീതിയില്‍ അഭിനയിക്കാന്‍ സാധിക്കില്ല. അനിരുദ്ധിന്റെ എക്കാലത്തെയും മികച്ച സംഗീതമായിരുന്നു വിക്രമിലേത്. ഏറെക്കാലത്തേയ്ക്ക് ചിത്രത്തിലെ പാട്ടുകള്‍ തന്റെ പ്‌ളേലിസ്റ്റില്‍ ഉണ്ടാവും. ഇതായിരുന്നു താരത്തിന്റെ വാക്കുകള്‍.

മഹേഷ് ബാബു കമലഹാസനെക്കുറിച്ച് പങ്കുവച്ച കുറിപ്പും ഏറെ ശ്രദ്ധനേടുകയാണ്. ഇതിഹാസതാരമായ കമലഹാസന്റെ അഭിനയത്തെക്കുറിച്ച് പറയാന്‍ താന്‍ യോഗ്യനല്ലെന്നും അദ്ദേഹത്തിന്റെ വലിയൊരു ആരാധകനാണെന്നുമാണ് താരം കുറിച്ചത്. തനിക്ക് ഏറെ അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു അതെന്നും സിനിമയെ സൂചിപ്പിച്ചുകൊണ്ട് മഹേഷ് ബാബു പറഞ്ഞു.

ലോകമെമ്പാടും ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായി മുന്നേറുന്ന ചിത്രം 400 കോടിയിലേറെ കളക്ഷന്‍ നേടി കഴിഞ്ഞു. മലയാളത്തിലെ നടന്മാരായ ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ്, കാളിദാസ്, നരേന്‍ എന്നിവര്‍ ചേര്‍ന്ന ചിത്രത്തിന്റെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സൂര്യക്ക് പ്രാധാന്യ കൊടുത്തുകൊണ്ടുള്ള പുതിയ ഭാഗം എത്രയും പെട്ടന്ന് തന്നെ ആരംഭിക്കുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു കഴിഞ്ഞു.

Mahesh Babu on Kamal Haasan led Vikram

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക