മലയാളം, തമിഴ്, തെലുങ്ക്, കന്നട സിനിമകളില്‍ നിരവധി വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ നടനാണ് പൊന്നമ്പലം. രജനികാന്ത്, കമല്‍ ഹാസന്‍, വിജയകാന്ത്, അര്‍ജുന്‍, മോഹന്‍ലാല്‍ തുടങ്ങി നിരവധി സൂപ്പര്‍താരങ്ങള്‍ക്കൊപ്പം സ്‌ക്രീന്‍ പങ്കിട്ടിട്ടുണ്ട് താരം. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി വൃക്ക സംബന്ധമായ അസുഖത്താല്‍ ബുദ്ധിമുട്ടിലായിരുന്നു അദ്ദേഹം. ശേഷം അദ്ദേഹം അടുത്തിടെ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. ഇപ്പോള്‍ ശസ്ത്രക്രിയ്ക്ക് പിന്നാലെ മറ്റൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് നടന്‍.
തന്നെ കുടുംബാംഗം വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചതായിട്ടാണ്് ് നടന്‍ വെളിപ്പെടുത്തിയത്. ഭക്ഷണത്തിലും മറ്റും സ്ലോ പൊയിസണ്‍ നല്‍കി അപായപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് നടന്‍ ആരോപിക്കുന്നത്. മദ്യപിച്ച് തന്റെ വൃക്ക തകരാറിലായതാണെന്ന് ആളുകള്‍ കരുതിയെന്നും എന്നാല്‍ വിഷം ബാധിച്ചതാണ് അതിന് പിന്നിലുള്ള കാരണമെന്നുമാണ് ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ പറഞ്ഞത്.
്അടുത്തിടെയാണ് വൃക്കകളുടെ പ്രവര്‍ത്തനം നിലച്ച് അത്യാഹിത നിലയിലായ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബന്ധുവും സംവിധായകനുമായ ജഗന്നാഥന്‍ വൃക്ക ദാനം ചെയ്തതോടെയാണ് പൊന്നമ്പലം ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഫെബ്രുവരി പത്തിനായിരുന്നു നടന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്.
'മദ്യപിച്ച് വൃക്ക തകരാറിലായതാണെന്നാണ് പലരും വിചാരിച്ചത്. എന്നാല്‍ അങ്ങനെയല്ല. എന്റെ അച്ഛന് നാല് ഭാര്യമാരാണുള്ളത്. അതില്‍ മൂന്നാമത്തെ ഭാര്യയുടെ മകന്‍ മനേജറായി എന്നോടൊപ്പം ഉണ്ടായിരുന്നു. ഒരു ദിവസം ബിയറില്‍ എന്തോ വിഷം കലര്‍ത്തി നല്‍കി.
ഇയാളാണ് ഇതിന് പിന്നിലെന്ന് ആദ്യം അറിയില്ലായിരുന്നു. പിന്നീട് ഇതേ സ്ലോ പൊയിസണ്‍ രസത്തില്‍ കലര്‍ത്തി തന്നു. ഇത് എന്റെ ആരോഗ്യത്തെ ബാധിച്ചു. എന്നോടുള്ള അസൂയ കൊണ്ട് ചെയ്തതാണ് ഇതെല്ലാം,'- പൊന്നമ്പലം പറഞ്ഞു.
ഒരു ദിവസം രാത്രി ഉറക്കം വരാത്തതിനാല്‍ ഞാന്‍ സിഗരറ്റ് വലിച്ച് പുറത്തിറങ്ങിയപ്പോള്‍ എന്റെ സഹോദരനെ കുറച്ച് ദൂരെ കണ്ടു. എന്റെ ലുങ്കിയും പാവയും കുറച്ച് ചരടുമൊക്കെ ജപിച്ച് ഒരു കുഴിയില്‍ ഇട്ട് മൂടുകയായിരുന്നു അവന്‍. അപ്പോള്‍ ഒന്നും ചോദിച്ചില്ല.
പിറ്റേദിവസം പോലീസിനെ അറിയിക്കുമെന്ന് പറഞ്ഞപ്പോഴാണ് സഹോദരനാണ് എല്ലാത്തിനും പിന്നിലെന്ന് അറിയുന്നത്. ഞാന്‍ ചെറുപ്പം മുതല്‍ പണം സമ്പാദിക്കുന്നതും അവന് ഇഷ്ടമായിരുന്നില്ല. എനിക്ക് സഹോദരനോട് ഒരു ദേഷ്യവുമില്ല. കുറേകാലം കഴിയുമ്പോള്‍ ചെയ്തത് തെറ്റാണെന്ന് അദ്ദേഹത്തിന് മനസ്സിലാകുമായിരിക്കും. സത്യം അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി.എന്നിരുന്നാലും, എന്റെ സഹോദരനെക്കുറിച്ച് ഒരു പരാതി നല്‍കുന്നതിലൂടെ ഞാന്‍ എന്താണ് നേടാന്‍ പോകുന്നതെന്ന് എനിക്ക് തോന്നി. ചെറുപ്പത്തില്‍ ഞങ്ങളെ പരിപാലിച്ച ആളാണ് എന്റെ സഹോദരന്‍. കാര്യമായില്ലെങ്കിലും, അവന്‍ എന്നെ കുറച്ചുനേരം നോക്കി, ആ നന്ദിക്ക് പകരമായി ഞാന്‍ അവന്റെ കുടുംബത്തിന് ചികിത്സാ സഹായം മുതല്‍ സാമ്പത്തിക സഹായം വരെ ചെയ്തു. വീടിന്റെ വാടക കൊടുക്കാന്‍ ഞാനും സഹായിച്ചു.
എന്നാല്‍ എന്റെ 27-ാം വയസ്സില്‍ ഞാന്‍ ഒരു വീട് പണിതു. അവനത് ദഹിച്ചതായി തോന്നുന്നില്ല. എന്നിരുന്നാലും, ഞാന്‍ എന്ത് ചെയ്താലും, ദൈവം എന്നോടൊപ്പമുണ്ട്, എനിക്ക് ജനങ്ങളുടെ സ്‌നേഹവും പിന്തുണയും ഉണ്ട്. ആയിരത്തി അഞ്ഞൂറോളം സിനിമകളില്‍ ഇടിയും കുത്തും ഒക്കെ കിട്ടി കഷ്ടപ്പെട്ടാണ് സമ്പാദിച്ചത്. അതെല്ലാം കുടുംബത്തിന് വേണ്ടിയാണ് ചെലവാക്കിയത്. അവസാനം സഹോദരന്‍ തന്നെ ഇങ്ങനെ ചെയ്തുവെന്ന് അറിഞ്ഞപ്പോള്‍ മനസ് ഒരുപാട് വേദനിച്ചു - പൊന്നമ്പലം പറഞ്ഞു.
അതേസമയം തന്നെ സഹായിച്ച സഹപ്രവര്‍ത്തകരെ ഒരിക്കലും മറക്കാനാകില്ലെന്നും താരം പറഞ്ഞു.ചിരഞ്ജീവി തനിക്ക് വേണ്ടി 45 ലക്ഷത്തോളം രൂപ ചെലവാക്കി. രാംചരണിന്റെ ഭാര്യ നേരിട്ട് വന്നുകണ്ടു. ധനുഷ്, ശരത് കുമാര്‍, അര്‍ജുന്‍, വിജയ് സേതുപതി, പ്രകാശ് രാജ്, പ്രഭുദേവ, സംവിധായകന്‍ കെഎസ് രവികുമാര്‍ എന്നിവരോട് ഒരുപാട് നന്ദിയുണ്ട്. എന്നാല്‍ അജിത്ത്, വിജയ്, വിക്രം ഇവരൊന്നും തന്നെ വിളിച്ച് അന്വേഷിച്ചില്ലെന്നും പൊന്നമ്പലം പറഞ്ഞു. അജിത്തിനെ സ്വന്തം സഹോദരനെപ്പോലെയാണ് കരുതിയിരുന്നത്. അദ്ദേഹം വിളിച്ച് സുഖവിവരം അന്വേഷിക്കുമെന്ന് കരുതിയിരുന്നുവെന്നും പൊന്നമ്പലം പറഞ്ഞു.