ക്യാമറയ്ക്ക് മുന്നില്‍ താരങ്ങളെ പോസ് ചെയ്യാന്‍ പഠിപ്പിച്ച് നയന്‍സ്; ലവ് ആക്ഷന്‍ ക്യാമറയുടെ ലൊക്കേഷനിലെ രസകരമായ നിമിഷങ്ങള്‍ പങ്ക് വച്ച് അജുവും ധ്യാനും; വീഡിയോ കാണാം

Malayalilife
ക്യാമറയ്ക്ക് മുന്നില്‍ താരങ്ങളെ പോസ് ചെയ്യാന്‍ പഠിപ്പിച്ച് നയന്‍സ്; ലവ് ആക്ഷന്‍ ക്യാമറയുടെ ലൊക്കേഷനിലെ രസകരമായ നിമിഷങ്ങള്‍ പങ്ക് വച്ച് അജുവും ധ്യാനും; വീഡിയോ കാണാം

ടവേളയ്ക്ക് ശേഷം തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മലയാളത്തില്‍ മടങ്ങിയെത്തിയ ചിത്രം എന്ന പ്രത്യേകതയോടെയാണ് ലവ് ആക്ഷന്‍ ഡ്രാമ റിലിസിനെത്തിയത്. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് തുടങ്ങിയ മലയാളത്തിലെ മുന്‍നിര നായകന്മാര്‍ക്ക് ഒപ്പം നായികയായി വേഷമിട്ട നയന്‍താര യുവതാരങ്ങളില്‍ ശ്രദ്ധയനായ നിവിന്‍ പോളിയുടെ നായികയായി എത്തിയ ചിത്രം എന്ന രീതിയിലും ലവ് ആക്ഷന്‍ ഡ്രാമ ശ്രദ്ധിക്കപ്പെട്ടിരുന്നു. നയന്‍താരയുടെ സാന്നിധ്യം കൊണ്ട് ഏറെ പ്രത്യേകത നേടിയ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ഓരോന്നായി ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ അജു സോഷ്യല്‍മീഡിയയില്‍ പങ്ക് വക്കാറുമുണ്ട്. അത്തരത്തില്‍ പങ്ക് വച്ചൊരു വീഡിയോ ആണ് ഇപ്പോള്‍ വൈറലായി മാറുന്നത്.

അജുവിനെയും ധ്യാനിനെയും ക്യാമറയ്ക്ക് പോസ് ചെയ്യാന്‍ പഠിപ്പിക്കുന്ന നയന്‍താര ആണ് വിഡിയോയില്‍ ഉള്ളത്. ചിത്രീകരണത്തിനിടയിലെ രസകരമായ നിമിഷങ്ങള്‍ ധ്യാനും പങ്കുവച്ചിട്ടുണ്ട്.  നയന്‍താര, നിവിന്‍ പോളി, സംവിധായകന്‍ ധ്യാന്‍ ശ്രീനിവാസന്‍, നിര്‍മ്മാതാക്കളായ അജു വര്‍ഗീസ്, വിശാഖ് സുബ്രഹ്മണ്യം എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയിലെ രസകരമായ നിമിഷങ്ങളാണ് വീഡിയോയില്‍ ഉള്ളത്. 

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ നിവിനും നയന്‍താരയ്ക്കും പുറമെ അജു വര്‍ഗീസ്, രഞ്ജി പണിക്കര്‍, ഗൗരി കൃഷ്ണ, മല്ലികാ സുകുമാരന്‍, ബിജു സോപാനം, തമിഴ് താരങ്ങളായ സുന്ദര്‍ രാമു, പ്രജിന്‍, ധന്യ ബാലകൃഷ്ണന്‍ എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

 

LaD location candid moments

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES