Latest News

അന്നാ ബെന്നിന്റെ ശക്തമായ കഥാപാത്രം; നിറഞ്ഞാടി സൂരി; ശിവകാര്‍ത്തികേയകന്‍ നിര്‍മ്മിക്കുന്ന കൊട്ടുകാളി ട്രെയിലര്‍ ട്രെന്റിങില്‍

Malayalilife
അന്നാ ബെന്നിന്റെ ശക്തമായ കഥാപാത്രം; നിറഞ്ഞാടി സൂരി; ശിവകാര്‍ത്തികേയകന്‍ നിര്‍മ്മിക്കുന്ന കൊട്ടുകാളി ട്രെയിലര്‍ ട്രെന്റിങില്‍

സൂരി നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് കൊട്ടുകാളി.  സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമായ അന്ന ബെന്നാണ് നായികയായി എത്തുന്നത്. അന്ന ബെന്നിന്റെ  ആദ്യ തമിഴ് ചിത്രമാണിത്. കഴിഞ്ഞ വര്‍ഷം ഓസ്‌കര്‍ അവാര്‍ഡിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ 'കൂഴങ്കല്ല്' ഒരുക്കിയ സംവിധായകനാണ് വിനോദ് രാജ്. .പി എസ് വിനോദ് രാജാണ് സംവിധാനം നിര്‍വഹിക്കുന്നത്. 

ചലച്ചിത്രോത്സവങ്ങളില്‍ മികച്ച അഭിപ്രായം ഇതിനോടകം ചിത്രം നേടിയിട്ടുണ്ട്. കൊട്ടുകാളിയുടെ നിര്‍മാണം നടന്‍ ശിവകാര്‍ത്തികേയനാണ്. ഓഗസ്റ്റ് 23ന് അന്നാ ബെന്‍ ചിത്രം കൊട്ടുകാളി പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ട്. സൂരിയുടെയും അന്നാ ബെന്നിന്റെയും കൊട്ടുകാളി ചിത്രത്തിന്റെ ഛായാഗ്രാഹണം ബി ശക്തിവേലുമാണ് നിര്‍വഹിച്ചത്.സിനിമയില്‍ വേറിട്ട ഗെറ്റിപ്പില്‍ അന്ന ബെന്‍ എത്തുന്നു.

Read more topics: # കൊട്ടുകാളി
Kottukkaali Trailer Soori Anna Ben

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES