ബോളിവുഡ് താരങ്ങളായ കിയാര അദ്വാനിയും സിദ്ധാര്‍ഥ് മല്‍ഹോത്രയും വിവാഹിതരായി. രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ വച്ചായിരുന്നു മൂന്ന് ദിവസം നീണ്ട ചടങ്ങുകള്‍ക്ക് ശേഷമുള്ള വിവാഹം. പരമ്പരാഗത ആചാരങ്ങളോടെ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സിനിമ-ബിസിനസ്സ് മേഖലയിലെ സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.
ജയ്സാല്‍മീറിലെ സൂര്യഗാര്‍ കൊട്ടാരത്തില്‍ വെച്ച് ഹൈന്ദവ ആചാരങ്ങള്‍ പ്രകാരമായിരുന്നു വിവാഹം. അതിനുശേഷം അടുത്ത ബന്ധുക്കര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി റിസപ്ഷന്‍ നടത്തി. ലസ്റ്റ് സ്റ്റോറീസ് എന്ന നെറ്റ്ഫ്ളിക്സ് ആന്തോളജി ചിത്രത്തിന്റെ പാക്കപ്പ് പാര്‍ട്ടിയില്‍വെച്ച് ആരംഭിച്ച പരിചയമാണ് ഇരുവര്‍ക്കുമിടയയിലെ പ്രണയത്തിനും പിന്നീട് വിവാഹത്തിലേക്കും നയിച്ചത്.
ഇവരുടെ ഹല്‍ദി, സംഗീത് ചടങ്ങുകള്‍ തിങ്കളാഴ്ച കഴിഞ്ഞിരുന്നു. കരണ ജോഹര്‍, ഷാഹിദ് കപൂര്‍, മനീഷ് മല്‍ഹോത്ര, മലേക അറോറ, മിറ രാജ്പുത്, ജൂഹി ചൗള , മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയും ഭര്‍ത്താവ് ആനന്ദ് പിരാമലും വിവാച്ചടങ്ങില്‍ പങ്കെടുത്തിരുന്നു.
സിനിമാ സുഹൃത്തുക്കള്‍ക്കായ് ആഡംബര വിവാഹസല്‍ക്കാരം അടുത്ത ആഴ്ച മുംബൈയില്‍ സംഘടിപ്പിക്കും. നുറിലധികം അതിഥികളാകും ചടങ്ങില്‍ പങ്കെടുക്കുക. ഫെബ്രുവരി 12-ന് ഇരുവരും മുംബൈയില്‍ വിവാഹ സല്‍ക്കാരം ഒരുക്കുമെന്നാണ് വിവരങ്ങള്‍. ഇതിന് പിന്നാലെ ഡല്‍ഹിയിലും ഇവര്‍ വിരുന്നൊരുക്കും..
മുന്നോട്ടുള്ള യാത്രയില്‍ നിങ്ങളുടെ അനുഗ്രഹവും സ്നേഹവും ഞങ്ങളുടെ കൂടെയുണ്ടാകണം' എന്നായിരുന്നു സിദ്ധാര്‍ഥഥ് മല്‍ഹോത്രയും കിയാരയും വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ച് കുറിച്ചു.വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇരുവരുടെയും സോഷ്യല്‍മീഡിയ പേജുകളിലൂടെയാണ് പുറത്ത് വിട്ടു. ഇതിന് പുറമെ 'ഷെര്‍ഷ' സിനിമയിലെ . അബ് ഹുമാരി പെര്‍മനന്റ് ബുക്കിംഗ് ഹോ ഗയി ഹായ്' എന്ന ഡയലോഗും ഇരുവരും ചിത്രത്തോടൊപ്പം പങ്കുവെച്ചു. കത്രീന കൈഫ്, വിക്കി കൗശല്‍,ആലിയ ഭട്ട്,വരുണ്‍ധവാന്‍,അനില്‍ കപൂര്‍ തുടങ്ങിയ നിരവധി താരങ്ങള്‍ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നു.
സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും വിവാഹിതരാകുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു എങ്കിലും ഇതിനോട് ഇരുവരും പ്രതികരിച്ചിരുന്നില്ല. 'മിഷന്‍ മജ്നു' സിനിമയുടെ പ്രൊമോഷനിടെ താന്‍ ഈ വര്‍ഷം വിവാഹിതനാകും എന്ന് സിദ്ധാര്‍ത്ഥ് അറിയിച്ചത്.ഷേര്‍ഷ എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.
വരുണ്‍ ധവാന്‍ നായകനായി എത്തിയ ജഗ്ജഗ് ജീയോ ആണ് കിയാരയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ജനുവരി 20-ന് നെറ്റ്ഫ്ലിക്സിലൂടെ റിലീസായ മിഷന്‍ മജ്നുവാണ് സിദ്ധാര്‍ഥിന്റെ പുതിയ ചിത്രം.