Latest News

കരീന ആലിയയ്ക്കും കത്രീനക്കും, ദീപിക്കുമൊപ്പം ലിഫ്റ്റില്‍ കുടങ്ങിയാല്‍ എന്ത് ചെയ്യും; രണ്‍ബീര്‍ ലിഫ്റ്റില്‍ ഇല്ലെന്ന് ഉറപ്പിക്കുമെന്ന് മറുപടിയുമായി നടിയും; റൊമാന്റിക് ഹീറോയെ കളിയാക്കിയുള്ള നടിയുടെ മറുപടി വൈറലാകുമ്പോള്‍

Malayalilife
 കരീന ആലിയയ്ക്കും കത്രീനക്കും, ദീപിക്കുമൊപ്പം ലിഫ്റ്റില്‍ കുടങ്ങിയാല്‍ എന്ത് ചെയ്യും; രണ്‍ബീര്‍ ലിഫ്റ്റില്‍ ഇല്ലെന്ന് ഉറപ്പിക്കുമെന്ന് മറുപടിയുമായി നടിയും; റൊമാന്റിക് ഹീറോയെ കളിയാക്കിയുള്ള നടിയുടെ മറുപടി വൈറലാകുമ്പോള്‍

സിനിമയിലും ജീവിതത്തിലും റൊമാന്റിക ബോയ് എന്നറിയപ്പെടുന്ന നടനാണ് രണ്‍ബീര്‍.ബോളിവുഡ് താരറാണിമാരായ ദീപിക പദികോണ്‍, കത്രീന കൈഫ്, ആലിയ ഭട്ട് എന്നിവര്‍ക്കൊപ്പം രണ്‍ബീറിന്റെ പേര് നിരവധി തവണ ഗോസിപ്പ് കോളങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുിന്നു. താരങ്ങളുമായുള്ള ഡേറ്റിങ്ങ് പോലെ തന്നെ പ്രണയ തകര്‍ച്ചയും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോള്‍ നടി ആലിയ ഭട്ടുമായി താരം റിലേഷന്‍ഷിപ്പിലാണ്. ഇരുവരുടേയും വിവാഹം അടുത്ത വര്‍ഷം ഉണ്ടാകുമെന്നു തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.


തന്റെ പ്രണയാനുഭവങ്ങളെ കുറിച്ച് തുറന്നുപറയാന്‍ പലപ്പോഴും രണ്‍ബീര്‍ തയ്യാറാകാറില്ല. ഇത്തരം ചോദ്യങ്ങള്‍ ഉയരുമ്പോള്‍ അതില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതാണ് പതിവ്.  എന്നാലിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് രണ്‍ബീറിന്റെ പ്രണയത്തെ കുറിച്ച് കസിന്‍ കൂടിയായ കരീനയോട് ചോദിച്ച ചോദ്യമാണ്.

കരീനയോുടുള്ള ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി രസകരമാണ്. അടുത്തിടെ ഓസ്‌ട്രേലിയയില്‍ നടന്ന ഒരു പരിപാടിയില്‍ കരീനയോട് രണ്‍ബീറിന്റെ മുന്‍കാല ബന്ധങ്ങളെ കുറിച്ച് രസകരമായഒരു ചോദ്യം ചോദിച്ചു. 
ചോദ്യമിങ്ങനെ.. ആലിയ ഭട്ട്, ദീപിക, പദുക്കോണ്‍ കത്രീന കൈഫ് എന്നിവരോടൊപ്പം ലിഫ്റ്റില്‍ കുടുങ്ങിയാല്‍ എന്തുചെയ്യും? പൊട്ടിച്ചിരിച്ചുകൊണ്ട് കരീന  ആദ്യം പറഞ്ഞു രണ്‍ബീര്‍ ലിഫ്റ്റില്‍ ഇല്ലെന്ന് ഉറപ്പിക്കു. എന്നാല്‍ പെട്ടെന്നു തന്നെ മാറ്റി, അതല്ലെങ്കില്‍ ഒരുപക്ഷെ അവന്‍ ലിഫ്റ്റില്‍ തന്നെ ഉണ്ടെന്ന് ഞാന്‍ ഉറപ്പിക്കുംഎന്നും കരീന പറഞ്ഞു.

കരീനയോട് ആളുകള്‍ ഈ ചോദ്യം ചോദിക്കുന്നത് ഇതാദ്യമല്ല. നേരത്തെ കോഫി വിത്ത് കരണ്‍ എന്ന ചാറ്റ് ഷോയില്‍ കരണ്‍ ജോഹര്‍ കരീനയോട്, കത്രീന കൈഫിനും ദീപിക പദുക്കോണിനും ഒപ്പം ഒരേ ലിഫ്റ്റില്‍ കുടുങ്ങിയാല്‍ എന്തുചെയ്യുമെന്ന് ചോദിച്ചിരുന്നു. ഞാന്‍ എന്നെത്തന്നെ കൊല്ലും. ഈ എലിവേറ്ററില്‍ ഇരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, പ്രത്യേകിച്ച് ഈ ഘട്ടത്തില്‍, ഗര്‍ഭിണിയായിരുന്ന കരീന തന്റെ വയറ് ചൂണ്ടിക്കാട്ടി പറഞ്ഞു.

രണ്‍ബീറിന്റെ കാുമുകി ആലിയ ഭട്ടുമായി കരീനയ്ക്ക് നല്ല സൗഹൃദമാണ്. ആലിയ തന്റെ സഹോദരിയായാല്‍ ലോകത്തിലെ ഏറ്റവും സന്തോഷവിതയാകും ഞാനെന്നായിരുന്നു കരീന ഒരിക്കല്‍ പറഞ്ഞത്.

Would Kareena Kapoor Do If Shes Stuck In Lift with Alia Deepika And Katrina

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക