പ്രഭുദേവയുടെ കൊറിയോഗ്രാഫിയില്‍ അടിപൊളി നൃത്തച്ചുവടുകളുമായി മഞ്ജുയെത്തിയ ആയിഷയിലെ ഗാനം ശ്രദ്ധ നേടുന്നു.നേരത്തെ പുറത്തിറങ്ങിയ പാട്ടിന്റെ പ്രൊമോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രഭുദേവയുടെ കൊറിയോഗ്രാഫിയില്‍ ഇറങ്ങിയ നൃത്ത ഗാനത്തിന്റെ ലോഞ്ച് ജിദ്ദയില്‍ വച്ചാണ് നടന്നത്. അടിച്ചു പൊളിച്ച് നൃത്തം ചെയ്യുന്ന മഞ്ജു വാര്യരെ വീഡിയോയില്‍ കാണാം.
ബി കെ ഹരിനാരായണന്‍,ഡോ നൂറ അല്‍ മര്‍സൂഖി(അറബിക്) എന്നിവരുടെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം പകര്‍ന്ന് അഹി അജയന്‍ ആണ് 'കണ്ണില് കണ്ണില്...' ആലപിച്ചിരിക്കുന്നത്. പ്രഭുദേവയുടെ നൃത്ത ചുവടുകള്‍ക്ക് മഞ്ജു വാര്യറുടെ മികച്ച പെര്‍ഫോമന്‍സാണ് വീഡിയോ ഗാനം. ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗില്‍ നിന്നാണ് ഈ ഗാനത്തിന്റെ ലൈവ് മ്യൂസിക് ചിട്ടപ്പെടുത്തിയിരിക്കുന്നതു എന്ന പ്രത്യേകത കൂടിയുണ്ട്.
ആദ്യ ഇന്‍ഡോ-അറബിക് ചിത്രം കൂടിയാണ് ആയിഷ.
അറബിക് മലയാളം ഭാഷകളില്‍ ചിത്രീകരിച്ച സിനിമയിലെ എഴുപതു ശതമാനത്തോളം അഭിനേതാക്കളും മറ്റു രാജ്യക്കാരാണ്. ഒരു ലോക സിനിമയുടെ നിലവാരത്തിലാണ് ആയിഷ ചിത്രീകരിച്ചിട്ടുള്ളത്. അറബ് രാജ്യങ്ങളില്‍ അറബിക് ഭാഷയില്‍ തന്നെ ആകും സിനിമ റിലീസ് ആകുന്നതു. ആദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമയ്ക്ക് ഇത്തരം ഒരു വേദി സൗദി അറേബിയയില്‍ ലഭിക്കുന്നത്. നൃത്തത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ കോറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്ന പ്രശസ്ത നടനും സംവിധായകനും നര്‍ത്തകനുമായ പ്രഭുദേവയാണ്.
മഞ്ജു വാര്യര്‍ക്ക് പുറമെ രാധിക, സജ്ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും അണിനിരക്കുന്നു.' ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയ നിര്‍മ്മിക്കുന്നു. ഫെദര്‍ ടച്ച് മൂവി ബോക്സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് സിനിമാസ്, മൂവി ബക്കറ്റ് എന്നീ ബാനറുകളില്‍ ശംസുദ്ധീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി, ബിനീഷ് ചന്ദ്രന്‍ എന്നിവരാണ് ഈ ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍.
ആയിഷയുടെ ഗ്‌ളോബല്‍ ലോഞ്ചിന്റെ ഭാഗമായി മഞ്ജു വാര്യര്‍ സൗദി അറേബ്യയില്‍ എത്തിയിട്ടുണ്ട്്. ഇന്ന് റിയാദിലും നാളെ ദമാമിലും ആയിഷയുടെ ഗ്‌ളോബല്‍ ലോഞ്ച് നടക്കും. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും പങ്കെടുക്കുന്നുണ്ട്.
നവാഗതനായ ആമിര്‍ പള്ളിക്കല്‍ ആണ് സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിന് പുറമെ ഇംഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ആയിഷ, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലും എത്തുന്നുണ്ട്. രചന ആഷിഫ് കക്കോടി നിര്‍വഹിക്കുന്നു. ക്രോസ് ബോര്‍ഡര്‍ കാമറയുടെ ബാനറില്‍ സംവിധായകന്‍ സക്കറിയ ആണ് നിര്‍മ്മാണം.