Latest News

ഇക്കരെ വൈരക്കല്‍ പെണ്ണൊരുത്തി.. : ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ചിത്രത്തിലെ ലിറിക്കല്‍ സോംഗ് പുറത്തിറങ്ങി

Malayalilife
 ഇക്കരെ വൈരക്കല്‍ പെണ്ണൊരുത്തി.. : ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ചിത്രത്തിലെ ലിറിക്കല്‍ സോംഗ് പുറത്തിറങ്ങി

കൊച്ചി: ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ഭാവന ഷറഫുദ്ദീന്‍ ചിത്രത്തിന്റെ ഓഡിയോ റിലീസ് ചെയ്തു. സരിഗമ മ്യൂസിക്കിനാണ് ചിത്രത്തിന്റെ ഓഡിയോ ആണ് പകര്‍പ്പ് അവകാശം. കൊച്ചി ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഭാവന, ഷറഫുദ്ധിന്‍, അശോകന്‍, സാദിഖ്, അനാര്‍ക്കലി നാസര്‍, അതിരി ജോ, ഷെബിന്‍ ബെന്‍സെന്‍, സയനോര ഫിലിപ്പ്, രശ്മി സതീഷ്, സരിഗമ വിനു സേവിയര്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ തുടങ്ങി വന്‍ താര നിരയുടെ സാന്നിധ്യത്തിലാണ് ഓഡിയോ റിലീസ് ചടങ്ങ് നടന്നത്. ചടങ്ങില്‍ മറാത്തി സംഗീത സംവിധായകന്‍ നിഷാന്ത് രാംടെക്കേ സംഗീതം ചെയ്ത ഇക്കരെ വൈരക്കല്‍ പെണ്ണൊരുത്തി.. എന്നു തുടങ്ങുന്ന കല്യാണപ്പാട്ട് ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. വിനായക് ശശികുമാറിന്റെ വരികള്‍ സയനോര ഫിലിപ്പ്, രശ്മി സതീഷ് എന്നിവര്‍ ചേര്‍ന്നാണ്  ആലപിച്ചിരിക്കുന്നത്.

താരതമ്യേന മലയാളത്തിലെ നവാഗത ചിത്രത്തിന് ലഭിക്കുന്ന എക്കാലത്തെയും റെക്കോര്‍ഡ് തുകയ്ക്കാണ് ഗാനങ്ങള്‍ സരിഗമ സ്വന്തമാക്കിയത്. ചിത്രത്തിലെ നാലു ഗാനങ്ങളും മറ്റു അനുബന്ധ മ്യൂസിക്കുകളുമാണ് സരിഗമ പ്രേക്ഷകരിലെത്തിക്കുക. മാജിക് ഫ്രെയിംസ് ആണ് ന്റിക്കാക്കക്കൊരു പ്രേമണ്ടാര്‍ന്ന് വിതരണത്തിനെത്തിക്കുക.

മറാത്തിയിലെ പ്രശസ്ത സംഗീത സംവിധായകനായ നിഷാന്ത് രാംടെകെയാണ് രണ്ടു ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നത്. മലയാളത്തിലാദ്യമായാണ് നിഷാന്ത് രാംടെകെ സംഗീതം ചെയ്യുന്നത്. പോള്‍ മാത്യു സംഗീതം ചെയ്ത് പാടിയ മറ്റൊരു പാട്ടും, ജോക്കര്‍ ബ്ലൂസ് എന്ന സംഗീത ബാന്‍ഡിന്റെ ഒരു പാട്ടും ചിത്രത്തിലുണ്ട്. ഇരുവരും ഇതാദ്യമായി മലയാള സിനിമയിലെത്തുകയാണ്. സംഗീതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ചിത്രം കൂടിയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ഹരിശങ്കര്‍, സിതാര കൃഷ് ണകുമാര്‍, സയനോര, രശ്മി സതീഷ്, പോള്‍ മാത്യു, ജോക്കര്‍ ബ്ലൂസ് തുടങ്ങിയവരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്.

ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനീഷ് അബ്ദുള്‍ ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഭാവന ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് ആണ് സംവിധാനം ചെയ്യുന്നത്. അരുണ്‍ റഷ്ദിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കിരണ്‍ കേശവ്, പ്രശോഭ് വിജയന്‍, ആര്‍ട്ട്: മിഥുന്‍ ചാലിശേരി, കോസ്റ്റ്യൂം: മെല്‍വി ജെ, മേക്കപ്പ് അമല്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: അലക്‌സ് ഇ കുര്യന്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍: ഷനീം സഈദ്, ചീഫ് അസോസിയേറ്റ്: ഫിലിപ്പ് ഫ്രാന്‍സിസ്, തിരക്കഥാ സഹായി: വിവേക് ഭരതന്‍, ക്രിയേറ്റീവ് ഡയറക്ടര്‍ & സൗണ്ട് ഡിസൈന്‍: ശബരീദാസ് തോട്ടിങ്കല്‍, കാസ്റ്റിംഗ്: അബു വളയംകുളം, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, പിആര്‍ഒ: ടെന്‍ ഡിഗ്രി നോര്‍ത്ത് കമ്മ്യൂണിക്കേഷന്‍സ് എന്നിവരാണ് അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.


 

Kalyanappattu Lyrical Ntikkakkakoru Premandaarnnu

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES