Latest News

കൈതി താരം ധീന വിവാഹിതനായി; അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ ഗ്രാഫിക് ഡിസൈനര്‍ പ്രഗതീശ്വരിയെ താലി ചാര്‍ത്തി നടന്‍; സുഹൃത്തുക്കള്‍ക്കായി ചെന്നൈയില്‍ റിസ്പ്ഷന്‍

Malayalilife
 കൈതി താരം ധീന വിവാഹിതനായി; അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ ഗ്രാഫിക് ഡിസൈനര്‍ പ്രഗതീശ്വരിയെ താലി ചാര്‍ത്തി നടന്‍; സുഹൃത്തുക്കള്‍ക്കായി ചെന്നൈയില്‍ റിസ്പ്ഷന്‍

കൈതി, മാസ്റ്റര്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ യുവനടനും റിയാലിറ്റി ഷോ താരവുമായ ധീന വിവാഹിതനായി. ഗ്രാഫിക് ഡിസൈനറായ പ്രഗതീശ്വരി രംഗരാജ് ആണ് വധു. ചെന്നൈയില്‍ വച്ചു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ചെന്നൈയില്‍ വച്ച് റിസപ്ഷന്‍ നടത്തും. ധീനയുടെ അടുത്ത നടനും സുഹൃത്തുമായ ശരത്ത് വിവാഹത്തില്‍ പങ്കെടുത്തിരുന്നു.കലക്ക പോവത് യാര് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ധീന പ്രശസ്തിയില്‍ എത്തുന്നത്. 2017 ല്‍ ധനുഷ് സംവിധാനം ചെയ്ത 'പാ പാണ്ടി' എന്ന ചിത്രത്തിലൂടെയാണ് ധീന അഭിനയരംഗത്തെത്തുന്നത്.

ലോകേഷ് സംവിധാനം ചെയ്ത കൈതിയിലൂടെയാണ് ശ്രദ്ധേയനാകുന്നത്. ചിത്രത്തിലെ നായകന്‍ കാര്‍ത്തിക്കൊപ്പം ധീന എത്തുന്നുണ്ട്. കമല്‍ഹാസന്‍ ചിത്രം വിക്രത്തിലും അതിഥിവേഷത്തില്‍ ധീന എത്തിയിരുന്നു. ഹരീഷ് കല്യാണ്‍ നായകനാകുന്ന 'ഡീസല്‍' ആണ് ധീനയുടെ പുതിയ ചിത്രം.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dinesh M (@dheena_offl)

Read more topics: # ധീന
KAITHI Fame Actor Dheena Gets Married

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES