Latest News

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ 'ജയിലര്‍'; മൂന്നാം ഗാനം 'ജൂജൂബി' റിലീസായി

Malayalilife
 സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ 'ജയിലര്‍'; മൂന്നാം ഗാനം 'ജൂജൂബി' റിലീസായി

നെല്‍സന്‍ സംവിധാനം ചെയ്ത് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായെത്തുന്ന ജയിലര്‍ എന്ന ചിത്രത്തിന്റെ ആദ്യത്തെ രണ്ട് ഗാനവും സോഷ്യല്‍ മീഡിയ അടക്കി ഭരിച്ചു. ആദ്യ ഗാനം 'കാവാലാ' ഇന്‍സ്റ്റാഗ്രാം റീല്‍സില്‍ തകര്‍ത്തെങ്കില്‍ രണ്ടാം ഗാനം 'ഹുക്കും' രജനി ആരാധകര്‍ക്ക് അടിപൊളി ട്രീറ്റ് തന്നെയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ മൂന്നാം ഗാനം ജൂജൂബി റിലീസായി. 

മാസ്സായി രജനികാന്ത് എത്തുന്ന ഗാനം നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ആദ്യ രണ്ട് ഗാനങ്ങള്‍ പോലെ തന്നെ ഇതും ട്രെന്ഡിങ്ങിലേക്ക് നീങ്ങുകയാണ്. ഗാനത്തില്‍ എങ്ങനെയാണ് രജനികാന്ത് എത്തുക എന്ന ആകാംഷയിലാണ് പ്രേക്ഷകര്‍. 

 കാവാല എന്ന ഗാനം ട്രെന്‍ഡിങ്ങ് 1 ആയി തുടര്‍ന്നിരുന്ന സമയത്ത് ഇരട്ടി മധുരമായി 'ഹുക്കും' എത്തിയിരുന്നു. ഇപ്പോള്‍ മൂന്നാം ഗാനം കൂടി വരുന്നതോടെ രജനി ആരാധകര്‍ക്ക് സന്തോഷം കൊണ്ട് ഇരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.  അനിരുദ്ധ് തന്നെയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. 

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിക്കുന്ന ജയിലര്‍ ഓഗസ്റ്റ് 10നാണ് തീയേറ്ററുകളില്‍ എത്തുന്നത്. ആദ്യമായി മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ രജനികാന്തിനൊപ്പം സ്‌ക്രീന്‍ സ്പേസ് ഷെയര്‍ ചെയ്യുന്നെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രജനിയുടെ 169ആം ചിത്രം കൂടിയാണ് ജയിലര്‍. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്. 

കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ സ്വന്തമാക്കി. ദളപതി വിജയുടെ അടുത്ത ചിത്രം ലിയോയും തീയേറ്ററില്‍ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ തന്നെയാണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യുഷന്‍ പാര്‍ട്ണര്‍.

തമന്നയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നെല്‍സന്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ സൗത്ത് ഇന്ത്യയിലെ പ്രധാന നായകന്മാരും താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ദളപതി വിജയ് നായകനായെത്തിയ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെല്‍സന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജയിലര്‍. അനിരുദ്ധ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷന്‍. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. ലോകമെമ്പാടും ഇന്‍ഡിപെന്‍ഡന്‍സ് ദിന വീക്കെന്റിലാണ് ചിത്രം റിലീസിനെത്തുന്നത്. രമ്യ കൃഷ്ണന്‍, വിനായകന്‍, ശിവ്രാജ് കുമാര്‍, ജാക്കി ഷ്‌റോഫ്, സുനില്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പി ആര്‍ ഒ - ശബരി

Read more topics: # ജയിലര്‍
JAILER Jujubee Lyric Video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക