Latest News

ആദ്യമായി ചുംബിച്ച ദിനത്തില്‍ വിവാഹം; അമീര്‍ഖാന്റെ മകള്‍ ഇറാ ഖാന് ജനുവരി മൂന്നിന് വിവാഹം; കാമുകന്‍ നൂപൂറുമായുള്ള വിവാഹത്തീയതി പങ്ക് വച്ച് താരപുത്രി

Malayalilife
 ആദ്യമായി ചുംബിച്ച ദിനത്തില്‍ വിവാഹം; അമീര്‍ഖാന്റെ മകള്‍ ഇറാ ഖാന് ജനുവരി മൂന്നിന് വിവാഹം; കാമുകന്‍ നൂപൂറുമായുള്ള വിവാഹത്തീയതി പങ്ക് വച്ച് താരപുത്രി

ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന്റെ മകല്‍ ഇറ ഖാന്‍ വിവാഹിതാകുന്നു. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിവലൊടുവിലാണ് വിവാഹം.  കാമുകന്‍ നുപുര്‍ ശിഖാരെയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ട ശേഷമാണ് ഇറ വിവാഹത്തിയതി ഇപ്പോള്‍ വ്യക്തമാക്കിയത്.

ജനുവരി മൂന്നിനാണ് വിവാഹ തീയതി നിശ്ചയിച്ചിരിക്കുന്നത്. 'ജനുവരി 3 ഞങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട ദിവസമാണ്. ഞങ്ങള്‍ ആദ്യമായി ചുംബിച്ച ദിവസം. അന്ന് വിവാഹം ചെയ്യാനാണ് ആഗ്രഹം'. ഇറ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.
എന്നാല്‍ അത് ഏത് വര്‍ഷം ജനുവരി മൂന്നിനാണെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഇറ വ്യക്തമാക്കി.

ഫിറ്റ്‌നസ് പരിശീലകനായ നൂപുര്‍ ശിഖരെയുമായി രണ്ടു വര്‍ഷത്തോളം ഇറ ഡേറ്റിംഗില്‍ ആയിരുന്നു. ഇറയും നൂപുരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇരുവരും എപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. 

വിഷാദാവസ്ഥയിലൂടെ കടന്നുപോയ കാലഘട്ടത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം തന്നെ വൈകാരികമായി ഒപ്പം നിന്ന ആളിനെ തന്നെ ജീവിതത്തില്‍ ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും ഇറ ഖാന്‍ പറഞ്ഞിരുന്നു. ആമിര്‍ ഖാന്റെയും റീന ദത്തയുടെയും മകളാണ് ഇറ.

Ira Khan To Marry Fiance Nupur Shikhare On January 3

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES