Latest News

വെള്ള ഗൗണില്‍ സുന്ദരിയായി ഇറാ ഖാന്‍; സ്യൂട്ടില്‍ സുന്ദരനായി നൂപുറും;  പരസ്പരം ചുംബിച്ച് മോതിരം കൈമാറി ഇറയും നൂപുറും; കണ്ണീരണിഞ്ഞ് ആമിര്‍ ഖാന്‍; ജയ്പുരിലെ താജ് അരാവലി റിസോര്‍ട്ടില്‍ നടന്ന ക്രിസ്തീയ ആചാരപ്രകാരമുള്ള വിവാഹ വീഡിയോ വൈറല്‍

Malayalilife
വെള്ള ഗൗണില്‍ സുന്ദരിയായി ഇറാ ഖാന്‍; സ്യൂട്ടില്‍ സുന്ദരനായി നൂപുറും;  പരസ്പരം ചുംബിച്ച് മോതിരം കൈമാറി ഇറയും നൂപുറും; കണ്ണീരണിഞ്ഞ് ആമിര്‍ ഖാന്‍; ജയ്പുരിലെ താജ് അരാവലി റിസോര്‍ട്ടില്‍ നടന്ന ക്രിസ്തീയ ആചാരപ്രകാരമുള്ള വിവാഹ വീഡിയോ വൈറല്‍

ക്കഴിഞ്ഞ ജനുവരി മൂന്നിനായിരുന്നു ആമിര്‍ ഖാന്റെ മകള്‍ ഇറാ ഖാന്റേയും ഫിറ്റ്നസ് ട്രെയ്നര്‍ നൂപുര്‍ ശിഖാരയുടെയും രജിസ്റ്റര്‍ വിവാഹം. ഷോര്‍ട്സും ബനിയനും സ്നീക്കേഴ്സും ധരിച്ച് എട്ട് കിലോമീറ്റര്‍ ജോഗ് ചെയ്താണ് നൂപുര്‍ വിവാഹവേദിയിലെത്തിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും നൂപുറിന്റെ വസ്ത്രധാരണം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയും ചെയ്തു. 

ഇതിനു പിന്നാലെ മറ്റൊരു വീഡിയോ കൂടി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. രജിസ്റ്റര്‍ വിവാഹത്തിന് പിന്നാലെ കഴിഞ്ഞ ദിവസം ജയ്പുരിലെ താജ് അരാവലി റിസോര്‍ട്ടില്‍ നടന്ന വിവാഹത്തിനിടെ ആമിര്‍ കരയുന്നതാണ് ആ വീഡിയോയിലുളളത്. നൂപുറും ഇറയും വിവാഹമോതിരം കൈമാറുകയും പരസ്പരം ചുംബിക്കുകയും ചെയ്തതിന് പിന്നാലെ ആമിര്‍ കണ്ണീരൊപ്പുന്നത് വീഡിയോയില്‍ കാണാം.

ജയ്പുരില്‍ നാല് ദിവസം നീണ്ടുനില്‍ക്കുന്ന വിവാഹ ആഘോഷമാണ് ആമിര്‍ സംഘടിപ്പിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കുന്ന ചടങ്ങ് ജനുവരി എട്ടിന് തുടങ്ങി പത്തിനാണ് അനസാനിച്ചത്. വെല്‍ക്കം ഡിന്നര്‍, മെഹന്ദി നൈറ്റ്, പൈജാമ പാര്‍ട്ടി, സംഗീത് നൈറ്റ് തുടങ്ങിയ ആഘോഷങ്ങള്‍ക്ക് ശേഷമായിരുന്നു വിവാഹം.

വിവാഹ വേദിയില്‍ കറുത്ത സ്യൂട്ട് ധരിച്ചാണ് ആമിര്‍ ഖാന്‍ എത്തിയത്. വിവാഹ വേദിയില്‍ നിന്ന് മകളുടെ വെയില്‍ ശരിയാക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു. വിവാഹ വേദിയിലെ വിഡിയോയും വൈറലാണ്. വിഡിയോയില്‍ പരസ്പരം ചുംബിക്കുന്ന ഇറയെയും നുപൂറിനെയും കാണാം. ഇരുവരും മോതിരം കൈമാറുമ്പോള്‍ സന്തോഷത്തോടെ കണ്ണീരൊപ്പുന്ന ആമിര്‍ ഖാന്റെ ദൃശ്യങ്ങള്‍ ആരാധകരുടെ മനം നിറച്ചു. വിവാഹ വേദിയിലേക്ക് ആമിര്‍ ഖാനും റീന ദത്തയ്ക്കുമൊപ്പമാണ് ഇറ എത്തിയത്. 

ആമിറിന്റെ ആദ്യ ഭാര്യ റീന ദത്തയില്‍ നിന്നുള്ള മകളാണ് ഇറ. ഈ ദമ്പതികള്‍ക്ക് ജുനൈദ് ഖാന്‍ എന്ന മകനുമുണ്ട്, അദ്ദേഹം ഉടന്‍ തന്നെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കും. ഇറാ ഖാന്റെ അമ്മയും ആമിര്‍ ഖാന്റെ ആദ്യഭാര്യയുമായ റീന ദത്തയും ആമിറിന്റെ രണ്ടാം ഭാര്യ കിരണ്‍ റാവുവും ഇവരുടെ കുടുംബാംഗങ്ങളും ഒരുമിച്ച് സൗഹാര്‍ദ്ദപൂര്‍വം ചടങ്ങില്‍ പങ്കെടുത്തതും ചര്‍ച്ചയായി.

 

Ira Khan Nupur Shikhare official wedding pics

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES