Latest News

ബിയര്‍ ഗ്രില്‍സിനെ താന്റെ മാസ്റ്റര്‍ പീസ് ആക്ഷന്‍ പഠിപ്പിച്ച് രജനീകാന്ത്;  കണ്ണട വെക്കുന്ന രജനികാന്ത് സൈറ്റലുമായി ഇന്‍ ടു ദി വൈല്‍ഡ്' പരിപാടിയുടെ രണ്ടാമത്തെ പ്രോമോ പുറത്ത്;സംപ്രേഷണം ഈ മാസം 23 ന്

Malayalilife
ബിയര്‍ ഗ്രില്‍സിനെ താന്റെ മാസ്റ്റര്‍ പീസ് ആക്ഷന്‍ പഠിപ്പിച്ച് രജനീകാന്ത്;  കണ്ണട വെക്കുന്ന രജനികാന്ത് സൈറ്റലുമായി ഇന്‍ ടു ദി വൈല്‍ഡ്' പരിപാടിയുടെ രണ്ടാമത്തെ പ്രോമോ പുറത്ത്;സംപ്രേഷണം ഈ മാസം 23 ന്

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് എത്തുന്ന മാന്‍വേഴ്സസ് വൈല്‍ഡ് പരിപാടി ഡിസ്‌കവറി ചാനല്‍ മാര്‍ച്ച് 23ന് വൈകീട്ട് എട്ടിന് സംപ്രേക്ഷണത്തിനൊരുങ്ങുകയാണ്. പരിപാടിയുടെ അവതാരകനായ ബിയര്‍ ഗ്രില്‍ ഇക്കാര്യം തന്റെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു.സ്‌റ്റൈല്‍ മന്നന്റെ ആക്ഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കിയ ദൃശ്യങ്ങള്‍ ചേര്‍ത്താണ് പുതിയ പ്രോമോ വീഡിയോയും പുറത്ത് വിട്ടു.

പുറത്തുവന്ന പ്രോമോ വീഡിയോയില്‍ ഗ്രില്‍സിനൊപ്പം പുഴയില്‍ ചാടുന്നതും കാടിനുള്ളിലൂടെ എ.ടി.വി വാഹനം ഓടിക്കുന്നതുമടക്കമുള്ള സാഹസിക പ്രവര്‍ത്തികള്‍ രജനി ചെയ്യുന്നുണ്ട്. ദിസ് ഈസ് ദി റിയല്‍ അഡ്വെഞ്ചര്‍ എന്ന് രജനി പറയുന്നിടത്താണ് ഒരു മിനിറ്റുള്ള വീഡിയോ അവസാനിക്കുന്നത്.

ഡിസ്‌കവറി ചാനലിന്റെ പുതിയ ഷോയുടെ ചിത്രീകരണത്തിനായി രജനീകാന്ത് ജനുവരിയില്‍ കര്‍ണാടകയിലെ ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ് വനം സന്ദര്‍ശിച്ചിരുന്നു. കടുവ സംരക്ഷണ കേന്ദ്രത്തിന്റെ പട്ടികപ്രകാരം ബംഗാള്‍ കടുവ, ഏഷ്യന്‍ ആന, പുള്ളിപ്പുലി എന്നിങ്ങനെ 28 ഇനം മൃഗങ്ങള്‍ ഇവിടെയുണ്ട്.കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദി പരിപാടിയില്‍ അതിഥിയായെത്തിയിരുന്നു. ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലായിരുന്നു ഷൂട്ട്.

ബരാക് ഒബാമ, ടൈറ്റാനിക് താരം കേറ്റ് വിന്‍സ്ലെറ്റ് എന്നിങ്ങനെ നിരവധി പ്രമുഖര്‍ ഈ പരിപാടിയില്‍ അതിഥിയായെത്തിയിരുന്നു. ലോകം മുഴുവന്‍ ആരാധകരുള്ള സാഹസിക യാത്രികനാണ് ബിയര്‍ ഗ്രില്‍സ്.

Into The Wild With Bear Grylls And Superstar Rajinikanth Promo

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES