Latest News

ബെഡ് കണ്ടാൽ അപ്പോൾ തന്നെ താൻ ഉറങ്ങും; ഒരു ടെൻഷനുമില്ല; അവിവിവാഹിതനായിരിക്കാനുള്ള കാരണം തുറന്ന് പറഞ്ഞ് ഇടവേള ബാബു

Malayalilife
ബെഡ് കണ്ടാൽ അപ്പോൾ തന്നെ താൻ ഉറങ്ങും; ഒരു ടെൻഷനുമില്ല; അവിവിവാഹിതനായിരിക്കാനുള്ള കാരണം തുറന്ന് പറഞ്ഞ് ഇടവേള ബാബു

മലയാള സിനിമ മേഖലയിലെ ശ്രദ്ധേയനായ താരമാണ് ഇടവേള ബാബു. 1982ൽ റിലീസ് ചെയ്ത ഇടവേള യാണ് ബാബുവിന്റെ ആദ്യ സിനിമ. തുടർന്ന് ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു താരത്തെ തേടി മലയാള സിനിമയിൽ നിന്നും ലഭിച്ചിരുന്നത്. ഇടവേള എന്നസിനിമയിൽ അഭിനയിച്ചതോടെ ഇടവേള ബാബു എന്ന പേര് താരത്തിന് ലഭിച്ചത്. ഇരുന്നൂറിലധികം സിനിമകളിൽ  അഭിനയിച്ച താരം മലയാള ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മയുടെ  സെക്രട്ടറികൂടിയാണ്  അദ്ദേഹം. 

എന്നാൽ ഇപ്പോൾ  അവിവിവാഹിതനായി തുടരുന്നതിനെ കുറിച്ച്‌  ഉള്ള താരത്തിന്റെ തുറന്ന് പറച്ചിലാണ് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്.  ബാലയുമായുള്ള അഭിമുഖത്തിൽ 60 വയസ് കഴിഞ്ഞാൽ വിവാഹിതനാകണം എന്ന് പറയാറുള്ള ആളാണ് താൻ എന്നും ഇടവേള ബാബു പറഞ്ഞു.

 നമുക്ക് അറുപത് വയസു വരെ ഒറ്റയ്ക്ക് എവിടെയും പോകാം. മറ്റൊരാളുടെ ആവശ്യം വരുമ്പോൾ വിവാഹം ചെയ്യുക അവിവാഹിതനായാൽ കുറച്ച്‌ നുണ പറഞ്ഞാൽ മതി. സുഹൃത്തുക്കൾക്ക് എട്ടു മണി കഴിഞ്ഞാൽ ഭാര്യമാരുടെ കോൾ വരും പുറപ്പെട്ടു, അവിടെയെത്തി എന്നൊക്കെ നുണ പറയേണ്ടി വരുന്നു, എനിക്കതില്ല. ബെഡ് കണ്ടാൽ അപ്പോൾ തന്നെ താൻ ഉറങ്ങും. ഒരു ടെൻഷനുമില്ല.എന്നാൽ പലർക്കും ഗുളിക വേണം അല്ലെങ്കിൽ രണ്ടെണ്ണം സേവിക്കണം. കല്യാണം കഴിച്ചാൽ നമ്മൾ ചിന്തിക്കാത്ത വശങ്ങൾ വരെ കണ്ടെത്തുന്ന ആൾ ഉണ്ടായേക്കും. സ്വന്തം പോളിസിയും ലക്ഷ്യവും ഉണ്ടെങ്കിൽ ബാച്ചിലർ ലൈഫ് നല്ലതാണ്.

Idavela babu words about marriage life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES