Latest News

ജയ് ബാലയ്യ..നാ പേരു ഹണി റോസ്; വീര സിംഹ റെ്ഡ്ഡി ചിത്രത്തിന്റെ  പ്രീ റിലീസ് ഇവന്റില്‍ തെലുങ്കില്‍ പ്രസംഗിച്ച് ഹണി റോസ്; ചുവപ്പ് ഗൗണില്‍ സുന്ദരിയായി വേദിയിലെത്തിയ നടി തെലുങ്ക് പ്രേക്ഷകരുടെ കൈയ്യടി നേടിയ  വീഡിയോ കാണാം

Malayalilife
 ജയ് ബാലയ്യ..നാ പേരു ഹണി റോസ്; വീര സിംഹ റെ്ഡ്ഡി ചിത്രത്തിന്റെ  പ്രീ റിലീസ് ഇവന്റില്‍ തെലുങ്കില്‍ പ്രസംഗിച്ച് ഹണി റോസ്; ചുവപ്പ് ഗൗണില്‍ സുന്ദരിയായി വേദിയിലെത്തിയ നടി തെലുങ്ക് പ്രേക്ഷകരുടെ കൈയ്യടി നേടിയ  വീഡിയോ കാണാം

ലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടി ഹണി റോസ് തെലുങ്കില്‍ സൂപ്പര്‍സ്റ്റാറായ നന്ദമൂരി ബാലകൃഷ്ണയ്ക്ക് ഒപ്പം അഭിനയിച്ച ചിത്രം റിലീസിനൊരുങ്ങുകയാണ്.തെലുങ്കിലെ ഹണിയുടെ രണ്ടാമത്തെ സിനിമ മാത്രമാണ്. മലയാളത്തിലാണ് ഹണി തന്റെ അഭിനയ ജീവിതത്തില്‍ കൂടുതല്‍ സിനിമകള്‍ ചെയ്തിട്ടുള്ളത്. മോഹന്‍ലാലിന് ഒപ്പമുള്ള മോണ്‍സ്റ്ററായിരുന്നു അവസാന സിനിമ.

ഇപ്പോളിതാ പുത്തന്‍ചിത്രം 'വീര സിംഹ റെഡ്ഡി'യുടെ പ്രെമോഷന്റെ വീഡിയോയാണ് വൈറലാവുന്നത്. ചിത്രത്തിന്റെ പ്രീറിലീസ് പരിപാടിയ്ക്കായെത്തിയ ഹണി റോസിന്റെ പ്രസംഗത്തിനാണ് സോഷ്യല്‍ മീഡിയയില്‍ കയ്യടിനേടുന്നത്.

ചിത്രത്തെപ്പറ്റിയും അണിയറപ്രവര്‍ത്തകരെപ്പറ്റിയുമെല്ലാം നടി പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. വലിയ അഭിനന്ദമാണ് പ്രിയതാരത്തിന് തെല്ലുങ്ക് ആരാധകര്‍ നല്‍കിയത്. തെല്ലുങ്ക് നടിമാര്‍ പോലും ഇങ്ങനെ സംസാരിക്കല്ലെന്ന് ആരാധകര്‍ കുറിച്ചു.

നന്ദമുറി ബാലകൃഷ്ണനാണ് വീര സിംഹ റെഡ്ഡിയുടെ സംവിധായകന്‍. ബിഗ് ബജറ്റില്‍ തയ്യാറാക്കുന്ന ചിത്രത്തില്‍ ഹണി റോസിനെ കൂടാതെ, വരലക്ഷ്മി ശരത് കുമാര്‍, ലാല്‍, ദുനിയ വിജയ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.. നന്ദമുറി ബാലകൃഷ്ണനാണ് നായകനായെത്തുന്ന ചിത്രത്തില്‍ ശ്രുതി ഹാസനാണ് നായിക. 

വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ഹണിയുടെ സിനിമ അരങ്ങേറ്റം. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, മൈ ഗോഡ്, സര്‍ സിപി, റിംഗ് മാസ്റ്റര്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, താങ്ക്യൂ, ബിഗ് ബ്രദര്‍, ഇട്ടിമാണി എന്നിങ്ങനെ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലുമായി ഇരുപത്തിലേറെ ചിത്രങ്ങളില്‍ ഹണി റോസ് അഭിനയിച്ചിട്ടുണ്ട്.

Read more topics: # ഹണി റോസ്
Honey Rose Speech

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES