Latest News

ചുവന്ന നിറമുള്ള ബ്രൈഡല്‍ ലെഹങ്കില്‍ സുന്ദരിയായി ഹന്‍സിക;  നടി വിവാഹ വേദിയിലേക്ക് എത്തിയത് പല്ലക്കിലേറി; ഹന്‍സിക മോത്വാനിയെ സ്വന്തമാക്കി വ്യവസായി സൊഹൈയ്ല്‍; ജയ്പൂര്‍ പാലസില്‍ നടന്ന വിവാഹചിത്രങ്ങള്‍ വൈറലാകുമ്പോള്‍

Malayalilife
 ചുവന്ന നിറമുള്ള ബ്രൈഡല്‍ ലെഹങ്കില്‍ സുന്ദരിയായി ഹന്‍സിക;  നടി വിവാഹ വേദിയിലേക്ക് എത്തിയത് പല്ലക്കിലേറി; ഹന്‍സിക മോത്വാനിയെ സ്വന്തമാക്കി വ്യവസായി സൊഹൈയ്ല്‍; ജയ്പൂര്‍ പാലസില്‍ നടന്ന വിവാഹചിത്രങ്ങള്‍ വൈറലാകുമ്പോള്‍

ടി ഹന്‍സിക മോട്‌വാനിയും സൊഹെയ്ല്‍ കതൂരിയയും ജയ്പ്പൂരിലെ മുണ്ടോട്ട ഫോര്‍ട്ടില്‍ വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇവര്‍ വിവാഹിതരായത്. ജയ്പുരിലെ മുന്‍ഡോത്ത ഫോര്‍ട്ടില്‍ ആണ് വിവാഹച്ചടങ്ങുകള്‍ നടന്നത്. സിന്ധി ആചാരപ്രകാരമാണ് വിവാഹം നടക്കുക. 

വിവാഹ ദിവസമായ ഇന്ന് ഇരുവരും പരമ്പരാഗത രീതിയിലുളള ഇന്ത്യന്‍ വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത് . ചുവന്ന നിറത്തിലുളള ലെഹങ്കയില്‍ മനോഹരമായ ആഭരണങ്ങള്‍ അണിഞ്ഞാണ് ഹന്‍സിക വിവാഹ ചടങ്ങിനായി എത്തിയത്. എന്നാല്‍ സോഹേയ്ല്‍ ഒരു ഷെര്‍വാണി ധരിച്ചാണ് എത്തിയത്.

ഡിസംബര്‍ 2ന് വിവാഹ ആഘോഷങ്ങള്‍ ആരംഭിച്ചതാണ്. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് വിവാഹത്തിനുണ്ടാവുക.  വിവാഹത്തോടനുബന്ധിച്ചുളള സൂഫി നൈറ്റിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നിരുന്നു.അടിപൊളി തകര്‍പ്പന്‍ എന്‍ട്രിയോടെയാണ് ഇരുവരും സൂഫി നൈറ്റ് ആഘോഷത്തിനായി എത്തിയത്. മിന്നി തിളങ്ങുന്ന ശരാര വസ്ത്രത്തില്‍ അതി സുന്ദരിയായായിരുന്നു ഹന്‍സികയുടെ എന്‍ട്രി. ഇരുവരുടെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വീഡിയോയില്‍ കാണാവുന്നതാണ്.

കഴിഞ്ഞ മാസം ഈഫല്‍ ടവറിന് മുന്നില്‍ വച്ചാണ് സൊഹെയ്ല്‍ ഹന്‍സികയെ പ്രപ്പോസ് ചെയ്തത്. തുടര്‍ന്ന് ഇരുവരുടെയും വിവാഹം നിശ്ചയിക്കുകയായിരുന്നു. മാതാ കി ചൗകി ചടങ്ങുകളോടെയാണ് ഹന്‍സികയുടെ വിവാഹ ചടങ്ങുകള്‍ ആരംഭിച്ചത്.

ഇന്നലെ സൂഫി നൈറ്റിനൊപ്പം തന്നെ മെഹന്ദി ചടങ്ങുകളും നടന്നിരുന്നു. പേര്‍ഷ്യന്‍ സ്‌റ്റൈലിലാണ് ഹന്‍സിക ഇന്നലെ ചടങ്ങുകളില്‍ എത്തിയിരുന്നത്. ഇപ്പോഴിതാ വിവാഹ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍.

അതേസമയം മിസ്ട്രി ത്രില്ലര്‍ ജോണറില്‍ ഒരുങ്ങിയ മഹായാണ് ഹന്‍സികയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മെട്രോ ഫെയിം നായക നടന്‍ സിരിഷ് ശ്രദ്ധേയമായ കഥാപാത്രമായി എത്തുന്നത്. 'തലൈവാസല്‍' വിജയ്, മയില്‍സാമി, പവന്‍, ബൃഗിഡ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. നിര്‍മ്മാതാവ് ജീ. ധനഞ്ജയനാണ് തിരക്കഥാകൃത്ത്. ബാല സുബ്രമണ്യം ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ജോണ്‍സന്‍, സി. കെ. അജയ് കുമാര്‍ എന്നിവരാണ് വാര്‍ത്താ വിതരണം. മസാലാ പിക്സിന്റെ ബാനറില്‍ സംവിധായകന്‍ ആര്‍. കണ്ണന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഹന്‍സികയുടെ തന്നെ ഒന്നിലധികം ഹൊറര്‍ ചിത്രങ്ങള്‍ തമിഴിലും തെലുങ്കിലുമെല്ലാം വന്‍ വിജയമാണ് നേടിയിട്ടുള്ളത്. അതുകൊണ്ടുതന്നെ താരത്തിന്റെ പുതിയ ചിത്രത്തില്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ മുന്നോട്ടുവെയ്ക്കുന്നത്.

Hansika Motwani tied the knot with Sohail

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക