പാന്‍ മസാല പരസ്യത്തില്‍ അഭിനയിച്ചു; ഷാരൂഖ് ഖാന്‍ ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടിസ്

Malayalilife
 പാന്‍ മസാല പരസ്യത്തില്‍ അഭിനയിച്ചു; ഷാരൂഖ് ഖാന്‍ ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടിസ്

പാന്‍ മസാല കമ്പനികള്‍ക്ക് വേണ്ടി പരസ്യത്തില്‍ അഭിനയിച്ച ബോളിവുഡ് സൂപ്പര്‍ താരങ്ങളായ അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് അയച്ചതായി വെളിപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍.

പാന്‍ മസാല കമ്പനികള്‍ക്ക് പരസ്യം നല്‍കുന്ന നടന്മാര്‍ക്കും പ്രമുഖര്‍ക്കുമെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പ്പര്യ ഹരജിക്കിടയിലാണ് കേന്ദ്രം നോട്ടീസ് അയച്ചകാര്യം വെളിപ്പെടുത്തിയത്. 

ഈ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും അതിനാല്‍ ഹരജി തള്ളണമെന്നും
കേന്ദ്രത്തിന്റെ അഭിഭാഷകന്‍ വെള്ളിയാഴ്ച ഹൈക്കോടതിയുടെ ലക്നോ ബെഞ്ചിനെ അറിയിച്ചു. കേസില്‍ വാദം കേള്‍ക്കുന്നത് ഹൈക്കോടതി 2024 മെയ് 9ലേക്ക് മാറ്റിയിട്ടുണ്ട്.

HC Notice To Shah Rukh Akshay Ajay

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES