Latest News

ഉപസാനയ്ക്കൊപ്പം കുഞ്ഞിനെ മാറോട് ചേര്‍ത്ത് പിടിച്ച് രാംചരണ്‍; ആശുപത്രിയില്‍ നിന്നും കുഞ്ഞുമായി വീട്ടിലേക്ക് പോകുന്ന താര ദമ്പതികളുടെ ചിത്രങ്ങള്‍ വൈറല്‍

Malayalilife
 ഉപസാനയ്ക്കൊപ്പം കുഞ്ഞിനെ മാറോട് ചേര്‍ത്ത് പിടിച്ച് രാംചരണ്‍; ആശുപത്രിയില്‍ നിന്നും കുഞ്ഞുമായി വീട്ടിലേക്ക് പോകുന്ന താര ദമ്പതികളുടെ ചിത്രങ്ങള്‍ വൈറല്‍

ര്‍ഷങ്ങള്‍ നീണ്ട കാലത്തിന് ശേഷമാണ് രാം ചരണ്‍, ഉപാസന ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ വച്ചാണ് ജൂണ്‍ 20 നാണ് ഉപാസന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇപ്പോഴിതാ, ആശുപത്രിയില്‍ നിന്നും അമ്മയും കുഞ്ഞും ഡിസ്ചാര്‍ജ് ആയി പുറത്തേക്ക് വരുന്ന ചിത്രങ്ങളാണ് പുറത്ത് വരുന്നത്. ഉപസാനയ്ക്കൊപ്പം കുഞ്ഞിനെ കയ്യിലേന്തി ആശുപത്രിയുടെ പുറത്തേക്ക് വരുന്ന രാം ചരണിനെയും കാണാവുന്നതാണ്.താരം മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു.
'മാധ്യമ സുഹൃത്തുക്കളോടും ആരാധകരോടും ഞാന്‍ നന്ദി അറിയിക്കുന്നു. ജൂണ്‍ 20-ാം തീയതി രാവിലെയാണ് കുഞ്ഞ് ജനിച്ചത്. ഉപാസനയും കുഞ്ഞും സുഖമായി വരുന്നു. സുമന, ഉമ, ലത, ശുഭറെഡ്ഡി, അനിത ഇന്ദ്രസേന, തേജ്വി തുടങ്ങി എല്ലാ ഡോക്ടര്‍മാരോടും അപ്പോളോ ആശുപത്രിയിലെ എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു.''

''ഉപാസനയും കുഞ്ഞും ആരോഗ്യവതികളാണ്. വളരെ നല്ല ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നത് കൊണ്ട് എനിക്ക് പേടിയൊന്നുമില്ലായിരുന്നു. ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാ ആരാധകര്‍ക്കും നന്ദി. നിങ്ങളുടെ അനുഗ്രഹം എന്നും കുഞ്ഞിനൊപ്പമുണ്ടാകും. കുഞ്ഞിനായി ഞങ്ങളൊരു പേര് കണ്ടുവച്ചിട്ടുണ്ട്. നിങ്ങളുമായി ഉടനെ തന്നെ അത് പങ്കുവയ്ക്കുന്നതാണ്'' എന്നാണ് രാം ചരണ്‍ പറഞ്ഞത്.

2012 ജൂണ്‍ 14ന് ആയിരുന്നു രാം ചരണിന്റെയും ഉപാസനയുടെയും വിവാഹം. അപ്പോളോ ലൈഫ് വൈസ് പ്രസിഡന്റ് കൂടിയായ ഉപാസന ബിസിനസ്സ് സംരഭക കൂടിയാണ്. തങ്ങളുടെ ആദ്യ കണ്‍മണിക്കായി കാത്തിരിക്കുന്നുവെന്ന് ഡിസംബറില്‍ ആയിരുന്നു ദമ്പതികള്‍ അറിയിച്ചത്.

പിന്നാലെ കുഞ്ഞ് കുഞ്ഞ് വിശേഷങ്ങള്‍ ഉപാസന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. പ്രജ്വല ഫൗണ്ടേഷനിലുള്ളവര്‍ കൈ കൊണ്ട് ഉണ്ടാക്കിയ തൊട്ടില്‍ കുഞ്ഞിനായി സ്വന്തമാക്കിയ വിശേഷവും ഉപാസന പങ്കുവച്ചിരുന്നു.

First Photos of Ram Charan Upasanas baby girl

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES