കൊവിഡ് സമയത്ത് നമ്മുടെ ആരോഗ്യ വകുപ്പ് ചെയ്തത് വലിയ കാര്യങ്ങളാണ്;ആദ്യമായിട്ടാണ് വോട്ട് ചെയ്യാന്‍ പോകുന്നതെങ്കിലും അതിന്റെ പേടി ഒന്നുമില്ല: എസ്തര്‍ അനില്‍

Malayalilife
 കൊവിഡ് സമയത്ത് നമ്മുടെ ആരോഗ്യ വകുപ്പ് ചെയ്തത് വലിയ കാര്യങ്ങളാണ്;ആദ്യമായിട്ടാണ് വോട്ട് ചെയ്യാന്‍ പോകുന്നതെങ്കിലും അതിന്റെ പേടി ഒന്നുമില്ല:  എസ്തര്‍ അനില്‍

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിഹിതയായ താരമാണ് എസ്തര്‍ അനില്‍. ബാലതാരമായിട്ടാണ് താരം മലയാള സിനിമയിലേക്ക് ചേക്കേറിയിരുന്നത്. എന്നത് ഇപ്പോൾ കൊവിഡ് കാലത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച്‌ കൊണ്ട്  ‌ എസ്തര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.  എസ്തര്‍ കേരളസര്‍ക്കാരിന്റെ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പറഞ്ഞത്.

'കൊവിഡ് സമയത്ത് നമ്മുടെ ആരോഗ്യ വകുപ്പ് ചെയ്തത് വലിയ കാര്യങ്ങളാണ്. രാജ്യാന്തര തലത്തിലും അന്താരാഷ്ട്ര തലത്തിലും എല്ലാവരും തിരിച്ചറിഞ്ഞതാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍. ആ കാര്യങ്ങളെ ഞാന്‍ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു. ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടി ചെയ്യുന്നത് നല്ല കാര്യങ്ങളാണ് എന്നാണ് എനിക്ക് തോന്നുന്നത്. നേരത്തെ പാര്‍ട്ടിയെക്കുറിച്ചൊക്കെ മനസിലാക്കാന്‍ ഉള്ള പ്രായമെനിക്ക് ആയിട്ടില്ലായിരുന്നു. ഇപ്പോള്‍ ഇതെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്." താരം പങ്കുവച്ചു.

"ആദ്യമായിട്ടാണ് വോട്ട് ചെയ്യാന്‍ പോകുന്നതെങ്കിലും അതിന്റെ പേടി ഒന്നുമില്ല. രാഷ്ട്രീയം കേട്ടാണ് വളര്‍ന്നത്. അമ്മയുടെ അച്ഛന്‍(ചാച്ചന്‍) ഇലക്ഷന് നിന്ന് ജയിച്ചിട്ടുണ്ട്. അതൊക്കെ കൊണ്ട് ഇലക്ഷന്‍ കാര്യങ്ങള്‍ വീട്ടില്‍ സംസാരിക്കാറുണ്ട്. വോട്ടിംഗ് രീതിയെക്കുറിച്ചൊക്കെ അങ്ങനെ അറിയാം. ചാച്ചന്‍ ഇപ്പോഴും ഇലക്ഷന്റെ കാര്യങ്ങളുമൊക്കെയായി തിരക്കിലാണ്  എന്നും  എസ്തര്‍ വ്യക്തമാക്കി. 

Esther Anil words about health ministry

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES