Latest News

അവള്‍ ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കുള്ള ഉത്തരമാണ്; ദുവ എന്നാല്‍ പ്രാര്‍ത്ഥന എന്നാണ് അര്‍ത്ഥം;കുഞ്ഞിന്റെ പേരു വെളിപ്പെടുത്തി ദീപികയും രണ്‍വീറും

Malayalilife
 അവള്‍ ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കുള്ള ഉത്തരമാണ്; ദുവ എന്നാല്‍ പ്രാര്‍ത്ഥന എന്നാണ് അര്‍ത്ഥം;കുഞ്ഞിന്റെ പേരു വെളിപ്പെടുത്തി ദീപികയും രണ്‍വീറും

ബോളിവുഡിലെ ആരാധകരുടെ പ്രിയ താരദമ്പതികളാണ് ദീപിക പദുക്കോണും റണ്‍വീര്‍ സിംഗും. താരങ്ങളുടെ വിശേഷങ്ങള്‍ ഏറെ ആകാംക്ഷയോടെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അടുത്തിടെയാണ് തങ്ങളുടെ കുഞ്ഞു അതിഥിയെ വരവേറ്റ സന്തോഷം ദീപികയും രണ്‍വീറും ആരാധകരെ അറിയിച്ചത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി കുഞ്ഞിന്റെ പേരും ചിത്രവും താരങ്ങള്‍ വെളിപ്പെടുത്തി...

ദീപാവലി ദിനത്തില്‍ വെള്ളിയാഴ്ച ബോളിവുഡിലെ താരദമ്പതികള്‍ മകളുടെ ആദ്യ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടു. ഒപ്പം കുട്ടിയുടെ പേരും വെളിപ്പെടുത്തി. ''ദുവ പദുക്കോണ്‍ സിംഗ്'' എന്നാണ് കുട്ടിയുടെ പേര് എന്നാണ് രണ്‍വീറും ദീപികയും സംയുക്ത പോസ്റ്റില്‍ അറിയിച്ചിരിക്കുന്നത്. ചിത്രത്തില്‍ ചുവന്ന വസ്ത്രത്തില്‍ ദുവയുടെ ചെറിയ പാദങ്ങളും കാണാം.

ഇതേ പോസ്റ്റില്‍ മകളുടെ പേരിന്റെ അര്‍ത്ഥം ദീപികയും രണ്‍വീറും വിശദീകരിക്കുകയും, പേരിട്ടതിന് പിന്നിലെ കാരണവും പോസ്റ്റിലുണ്ട്. ദുവ: എന്നത് പ്രാര്‍ത്ഥന എന്നാണ് അര്‍ത്ഥം. പേരിടാന്‍ കാരണം അവള്‍ ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കുള്ള ഉത്തരമാണ് എന്നതിനാലാണ് എന്നാണ് ദമ്പതികള്‍ പറയുന്നത്.

ബോളിവുഡിന്റെ പ്രിയ താരദമ്പതികളായ ദീപിക പദുക്കോണിനും രണ്‍വീര്‍ സിങിനും പെണ്‍കുഞ്ഞ് ജനിച്ചെന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. കസെപ്റ്റംബര്‍ 8നാണ് ദീപികയും രണ്‍വീറും ആദ്യ കണ്മണിയെ സ്വാഗതം ചെയ്തത്. മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം.

deepika ranveer daughter name

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES