പ്രശസ്ത സിനിമ നാടക നടന് ടി പി കുഞ്ഞിക്കണ്ണന് (85) അന്തരിച്ചു. കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശിയാണ്. ഹൃദയാഘാതം മൂലമാണ് മരണം. കുഞ്ചാക്കോ ബോബന് പ്രധാന വേഷത്തിലെത്തിയ ''ന്നാ താന്‍ കേസ് കൊട്'' സിനിമയില്‍ ഇദ്ദേഹം അവതരിപ്പിച്ച മന്ത്രി പ്രേമന്റെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു.
പൊതുമരാമത്ത് വകുപ്പില്‍ എഞ്ചിനിയര്‍ ആയിരുന്ന കുഞ്ഞിക്കണ്ണന് നാടകവേദിയില്‍ നിന്നാണ് സിനിമയിലേക്ക് എത്തുന്നത്. മരണത്തില്‍ സാമൂഹിക , സിനിമാ രംഗത്തെ പ്രമുഖര്‍ അനുശോചിച്ചു.
കണ്ണൂര്‍ സംഘചേതനയുടെ അംഗമായിരുന്നു. ഏറെ വൈകിയാണ് ചലച്ചിത്ര മേഖലയിലേയ്ക്ക് എത്തിയതെങ്കിലും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റാന്‍ അ?ദ്ദേഹത്തിനായി. ഭാര്യ ജാനകി. മക്കള്‍: ശ്രീജയ, ശ്രീകല, ശ്രീപ്രിയ.