മലയാളികള്‍ക്ക് എന്നും പ്രിയങ്കരിയായ ഓമനക്കുട്ടിയാണ് എസ്തര് അനില്‍. 'നല്ലവന്‍' എന്ന സിനിമയിലൂടെ ബാലതാരമായി എത്തിയാണ് എസ്തര് അഭിനയ ജീവിതം തുടങ്ങുന്നത്. ബാലതാരമായി വന്ന് മലയാളികളുടെ മനസില്‍ ഇടംതേടിയ കുട്ടിത്താരം ഇപ്പോള്‍ ഒരു ബാലതാരം എന്ന ഇമേജില്‍ നിന്നും നായികാ പരിവേഷത്തിലേക്ക് ചുവടുമാറിയിരിക്കുകയാണ്. ദൃശ്യം 2ല്‍ ജോര്‍ജ്ജുകുട്ടിയുടെ മകളായി എസ്തര് എത്താന്‍ തയ്യാറെടുക്കുകയാണ്. അതേസമയം വിവിധ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ച് എസ്തര് എത്താറുണ്ട്. നേരത്തെ നടി അനശ്വര രാജന് ഷോര്‍ട്സും ടോപ്പുമിട്ട് പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടിരുന്നു. ഇപ്പോള്‍ സമാന അനുഭവത്തിലൂടെ കടന്നുപോകുകയാണ് എസ്തര് അനിലും.
കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് താരത്തിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ ഈ ആക്രമണം നടക്കുന്നത്. എസ്തറിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുടെ പേരിലാണ് അശ്ളീല പരാമര്‍ശങ്ങളും ഭീഷണിയും ഉയരുന്നത്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കെല്ലാം താഴെ നിരവധി അശ്ലീല കമന്റുകളും വ്യക്തിഹത്യാപരമായ പരാമര്‍ശങ്ങളുമാണ് നിറയുന്നു. എസ്തറിന്റെ ഉടുപ്പിന്റെ നീളത്തെ കുറിച്ചും അതിട്ട് നടക്കാന്‍ അനുവദിക്കുന്ന മാതാപിതാക്കളെ കുറ്റപ്പെടുത്തിയും പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നു
യുവതാരം അനശ്വര രാജനെതിരെ നടന്ന സൈബര്‍ അക്രമണത്തിന് പിന്തുണ പ്രഖ്യാപിച്ച് നടന്ന ക്യാമ്പയിനില്‍ എസ്തറും ചിത്രം പങ്ക് വച്ചിരുന്നു. അനശ്വരയുടെ ഫോട്ടോയ്ക്ക് കീഴില്‍ നിരവധി പേരാണ് നെഗറ്റീവ് കമന്റുകളുമായെത്തിയത്. അത് കണ്ടപ്പോഴാണ് താനും കാലുകള്‍ കാണിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതെന്ന് എസ്തര് പറയുന്നു. എത്ര ആങ്ങളമാരുണ്ടെന്ന് അറിയുന്നതിന് വേണ്ടിയാണ് അത് ചെയ്തത്. ഒരുപാടൊന്നുമില്ല, ആങ്ങളമാരെ ഇല്ലാതാക്കാന്‍ കുറേ പേരുണ്ട്. നമ്മളൊന്നും പറയേണ്ടതില്ല, അവര്‍ തന്നെ പറഞ്ഞോളുമെന്നും താരം പറഞ്ഞിരുന്നു.