സുധി കോപ്പയുടെ ഐറ്റം ഡാന്‍സും സൗബിന്റെ ഏകാന്തതയും; ശ്രദ്ധ നേടി ഇലവീഴാപൂഞ്ചിറയുടെ പുതിയ ടീസര്‍

Malayalilife
 സുധി കോപ്പയുടെ ഐറ്റം ഡാന്‍സും സൗബിന്റെ ഏകാന്തതയും; ശ്രദ്ധ നേടി ഇലവീഴാപൂഞ്ചിറയുടെ പുതിയ ടീസര്‍

സൗബിന്‍ ഷാഹിര്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രം 'ഇലവീഴാപൂഞ്ചിറ'യുടെ പുതിയ ടീസര്‍ റിലീസ് ചെയ്തു. ഡയലോഗുകള്‍ ഒന്നുമില്ലാതെയുള്ള ടീസറില്‍ സൗബിന്‍ ഷാഹിറും സുധി കോപ്പയുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.പൊലീസ് സ്റ്റേഷനകത്ത് സുധി കോപ്പ ഡാന്‍സ് കളിക്കുമ്പോള്‍ സൗബിന്‍ മദ്യപിക്കുന്നത് കാണിച്ചാണ് ടീസര്‍ തുടങ്ങുന്നത്.

ശേഷം സ്റ്റേഷനില്‍ നിന്നും ഇറങ്ങി ഏകാന്തമായ മലമുകളിലെ ഒരു പാറയുടെ മുകളില്‍ കയറി നിന്ന് വിദൂരതയിലേക്ക് നോക്കുകയാണ് സൗബിന്‍.ഇലവീഴാപൂഞ്ചിറയിലെ പൊലീസുകാരാണ് ഇരുവരും.

ഷാഹി കബീറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ഇലവിഴാപൂഞ്ചിറ.
ഇലവീഴാപൂഞ്ചിറ എന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷന്റേയും അതിലെ പൊലീസുകാരുടെയും കഥയാണ് ചിത്രം പറയുന്നത്. ജൂഡ് ആന്തണി ജോസഫും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ത്രില്ലര്‍ സ്വഭാവമുള്ള പൊലീസ് സ്റ്റോറിയാണ് ഇലവീഴാപൂഞ്ചിറ. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ നേരത്തെ വന്ന ട്രെയ്ലറും ഫസ്റ്റ് ലുക്ക് പോസ്റ്ററുമെല്ലാം ശ്രദ്ധ നേടിയിരുന്നു. സൗബിന്‍ ഷാഹിറിന്റെ പ്രകടനം തന്നെയാണ് ട്രെയ്‌ലറിന്റെ നട്ടെല്ല്. സൗബിന്റെ മികച്ച പ്രകടനങ്ങളുടെ പട്ടികയില്‍ ഈ ചിത്രം ഉണ്ടാവും എന്നും ട്രെയ്‌ലര്‍ പ്രതീക്ഷ നല്‍കുന്നു.

ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്ത് ഷാഹി കബീറിന്റെ സംവിധാന അരങ്ങേറ്റമാണ് ഇലവീഴാപൂഞ്ചിറ.

സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തിലധികം അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശമായ ഇലവീഴാപൂഞ്ചിറ എന്ന വിനോദസഞ്ചാര മേഖലയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. കാഴ്ചകള്‍ക്കൊപ്പം തന്നെ ശബ്ദത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ഇലവീഴാപൂഞ്ചിറ.

Elaveezhapoonchira Official Teaser

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES