ത്രില്ലടിപ്പിച്ച് എത്തിയ ജയസൂര്യ ചിത്രം ഈശോയുടെ ട്രെയിലര്‍ ട്രന്‍ഡിംഗ് ലിസ്റ്റില്‍; നാദിര്‍ഷ ചിത്രത്തിന്റെ ട്രെയിലര്‍ കാണാം

Malayalilife
 ത്രില്ലടിപ്പിച്ച് എത്തിയ ജയസൂര്യ ചിത്രം ഈശോയുടെ ട്രെയിലര്‍ ട്രന്‍ഡിംഗ് ലിസ്റ്റില്‍; നാദിര്‍ഷ ചിത്രത്തിന്റെ ട്രെയിലര്‍ കാണാം

യസൂര്യയെ നായകനാക്കി നാദിര്‍ഷ ഒരുക്കുന്ന 'ഈശോ' ചിത്രത്തിന്റെ ട്രെയ്ലര്‍ ശ്രദ്ധ നേടുന്നു. സസ്പെന്‍സും നിഗൂഢതയും നിറച്ചാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ട്രെയ്ലര്‍ യൂട്യൂബ്് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ തുടരുകയാണ്.

ജയസൂര്യയെ ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ ചിത്രത്തില്‍ കാണാനാകും എന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന. അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഒക്ടോബര്‍ 5ന് സോണി ലൈവിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പേരിലെ കൗതുകം കൊണ്ട് ശ്രദ്ധ നേടിയ ചിത്രമാണ് ഈശോ.

ചിത്രത്തിന്റെ പേരിനെ സംബന്ധിച്ച് വിവാദങ്ങള്‍ ഉണ്ടായിരുന്നു. ക്രെസ്ത സംഘടനകളും പി.സി ജോര്‍ജ് അടക്കമുള്ള രാഷ്ട്രീയ പ്രവര്‍ത്തകരും സിനിമയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ജാഫര്‍ ഇടുക്കി, നമിത പ്രമോദ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ എന്നിവര്‍ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് റോബി വര്‍ഗീസ് ആണ്. നാദിര്‍ഷ തന്നെയാണ് സംഗീത സംവിധാനം. എന്‍ എം ബാദുഷാ, ബിനു സെബാസ്റ്റ്യന്‍ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നന്ദു പൊതുവാള്‍.

 

Read more topics: # ഈശോ,# ജയസൂര്യ
EESHO Official Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES