Latest News

തമിഴും ഹിന്ദിയും കടന്ന് ഹോളിവുഡിലേക്ക് പറന്ന് ദൃശ്യം; മോഹന്‍ലാല്‍ ജിത്തു ജോസഫ് ചിത്രം ചൈനീസിലേക്കും റീമേക്ക് ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ട്

Malayalilife
തമിഴും ഹിന്ദിയും കടന്ന് ഹോളിവുഡിലേക്ക് പറന്ന് ദൃശ്യം; മോഹന്‍ലാല്‍ ജിത്തു ജോസഫ് ചിത്രം ചൈനീസിലേക്കും റീമേക്ക് ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ട്

മോഹന്‍ലാല്‍ - ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ എത്തിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ദൃശ്യം. മലയാളത്തിലെ വമ്പന്‍ വിജയ ചിത്രങ്ങളില്‍ ഒന്നാണ് ദൃശ്യം.
മലയാളത്തില്‍ വന്‍ വിജയം നേടിയ സിനിമ തമിഴിലേക്കും പിന്നീട് ഹിന്ദിയിലേക്കും റീമേക്ക് ചെയ്യുകയും ബോക്‌സ് ഓഫീസില്‍ വിജയിക്കുകയും ചെയ്തിരുന്നു.ഇപ്പോഴിത മറ്റൊരു വാര്‍ത്ത കൂടി പുറത്ത് വരികയാണ്. സിനിമ ഹോളിവുഡില്‍ എത്തിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നതായുള്ള വാര്‍ത്തകളാണ് എത്തുന്നത്.

ട്രേഡ് അനലസ്റ്റായ ശ്രീധര്‍ പിള്ളയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. സിനിമ ഹോളിവുഡിലും ചൈനീസിലും റീമേക്ക് ചെയ്യുമെന്നാണ് ട്വീറ്റ്. ഹോളിവുഡില്‍ കൂടാതെ, സിന്‍ഹള, ഫിലിപ്പീനോ, ഇന്തോനേഷ്യന്‍ ഭാഷകളിലും റീമേക്ക് ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.

തമിഴില്‍ കമല്‍ ഹാസനും ഹിന്ദിയില്‍ അജയ് ദേവഗണുമാണ് പ്രാധാന കഥാപാത്രത്തെ ആവതരിപ്പിച്ചത്. ഹിന്ദിയില്‍ ദൃശം രണ്ടാം ഭാഗത്തിന് മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. ചിത്രം ബോക്സ് ഓഫീസിലും ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞു.

അതേസമയം ദൃശ്യം മൂന്നിനെ കുറിച്ചുള്ള ചര്‍ച്ചകളും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. നല്ല ആശയം കിട്ടിയാല്‍ ദൃശ്യം 3 ചെയ്യുമെന്ന് സംവിധായകന്‍ ജീത്തു ജോസഫ് അറിയിച്ചിരുന്നു. ഒന്ന് ആലോചിച്ചു നോക്കാന്‍ ആന്റണി പെരുമ്പാവൂര്‍ സൂചിപ്പിച്ചിരുന്നു എന്നും എന്നാല്‍ നിലവിലുള്ള സിനിമകളില്‍ നിന്നു ഉടന്‍ മാറാനാവില്ല എന്നതിനാല്‍ കാലതാമസമുണ്ടാകുമെന്നും ജീത്തു പറഞ്ഞിരുന്നു.

Drishyam To Get A Hollywood Remake

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES