Latest News

ശിവകാര്‍ത്തികേയന്‍ നായകനാകുന്ന പുതിയ ചിത്രം ഡോണ്‍  13 ന് റിലീസ്; രണ്ടു ദിവസത്തിനുള്ളില്‍ ട്രെയിലറിന് കാഴ്ചക്കാര്‍ 90 ലക്ഷത്തിനു പുറത്ത്

Malayalilife
ശിവകാര്‍ത്തികേയന്‍ നായകനാകുന്ന പുതിയ ചിത്രം ഡോണ്‍  13 ന് റിലീസ്; രണ്ടു ദിവസത്തിനുള്ളില്‍ ട്രെയിലറിന് കാഴ്ചക്കാര്‍ 90 ലക്ഷത്തിനു പുറത്ത്

ലൈക്ക പ്രൊഡക്ഷന്റെ ബാന്നറില്‍ ശിവകാര്‍ത്തികേയന്‍ നായകന്‍ ആകുന്ന ഫാമിലി എന്റെര്‍റ്റൈനെര്‍ ഡോണ്‍ മേയ് 13 ന് കേരളത്തിലെ തിയേറ്ററുകളില്‍ എത്തും. ആര്‍ ആര്‍ ആര്‍ സിനിമയുടെ ഗംഭീര വിജയത്തിന് ശേഷം ഷിബു തമീന്‍സ് നേതൃത്വം നല്‍കുന്ന റിയാ ഷിബുവിന്റെ എച്ച് ആര്‍ പിക്‌ചേഴ്‌സ് ആണ്  കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്.  ഡോക്ടര്‍ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രം ഡോണ്‍, ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

നവാഗതനായ സിബി ചക്രവര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രൈലെറിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. സുഭാസ്‌ക്കരനും ശിവകാര്‍ത്തികേയനുമാണ് ചിത്രത്തിന്റെ നിര്‍മാണം. മാനാട് സിനിമയില്‍ ചിമ്പുവിനോട് ഒപ്പം ഒന്നിനൊന്നു മികച്ച അഭിനയ മികവ് കാഴ്ച വച്ച എസ്സ് ജെ സൂര്യ ഡോണിലും പ്രതീക്ഷകള്‍ക്കപ്പുറം പ്രകടനം നടത്തുമെന്നാണ് ട്രൈലെര്‍ സൂചിപ്പിക്കുന്നത്.

ഭാവിയിലെന്തായി തീരണമെന്ന് കണ്‍ഫ്യൂഷനടിച്ചു നടക്കുന്ന നായകന്റെ സ്‌കൂള്‍ കാലഘട്ടവും പ്രണയവും കാമ്പസ് ജീവിതവുമെല്ലാം ഉള്‍പ്പെടുത്തി കളര്‍ഫുള്ളായാണ് ട്രെയ്ലര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്ലര്‍ പുറത്ത് വിട്ടിരിക്കുന്നത്.ഡോണിന്റെ ട്രെയിലറിന് രണ്ടു ദിവസം കൊണ്ട് 91 ലക്ഷം കാഴ്ചക്കാരുമായി ട്രെന്‍ഡിങ്ങില്‍ ആണ്.

പ്രിയങ്ക മോഹനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ശിവാങ്കി കൃഷ്ണ കുമാര്‍, സമുദ്രക്കനി, സൂരി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. നവാഗതനായ സിബി ചക്രവര്‍ത്തി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മെയ് 13ന് തിയേറ്ററുകളില്‍ എത്തുമ്പോള്‍ കുടുംബ പ്രേക്ഷകര്‍ക്ക് തിയേറ്ററില്‍ ആസ്വദിക്കാന്‍ കഴിയുന്ന ഉഗ്രന്‍ എന്റര്‍ടൈനര്‍ വിരുന്ന് ഡോണ്‍ ഒരുക്കുമെന്ന് ഉറപ്പാണ് . പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

Don Movie Release Announcement

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക