Latest News

പട്ടാള വേഷത്തില്‍ വീട്ടിലെത്തി അടുക്കളയില്‍ നില്ക്കുന്ന ഭാര്യയ്ക്ക്് സര്‍പ്രൈസ് നല്കി ശിവകാര്‍ത്തികേയന്‍; ആര്‍തിക്ക് പിറന്നാള്‍ ആശംസിച്ച് പങ്കുവെച്ച വീഡിയോ വൈറല്‍

Malayalilife
 പട്ടാള വേഷത്തില്‍ വീട്ടിലെത്തി അടുക്കളയില്‍ നില്ക്കുന്ന ഭാര്യയ്ക്ക്് സര്‍പ്രൈസ് നല്കി ശിവകാര്‍ത്തികേയന്‍; ആര്‍തിക്ക് പിറന്നാള്‍ ആശംസിച്ച് പങ്കുവെച്ച വീഡിയോ വൈറല്‍

ശിവകാര്‍ത്തികേയനെ നായകനാക്കി രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത ആക്ഷന്‍ ചിത്രമാണ് 'അമരന്‍'. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രത്തിലെ പട്ടാളക്കാരനായുള്ള ശിവകാര്‍ത്തികേയന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. 

ഇപ്പോഴിതാ ശിവകാര്‍ത്തികേയന്‍ തന്റെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറലാകുന്നത്. ഭാര്യ ആര്‍തിയുടെ പിറന്നാളിന് ആശംസകള്‍ അറിയിച്ചാണ് ശിവകാര്‍ത്തികേയന്റെ ഈ വീഡിയോ.അമരനിലെ പട്ടാള വേഷത്തില്‍ വീട്ടിലെത്തി ഭാര്യയെ സര്‍പ്രൈസ് ചെയ്യിപ്പിക്കുന്ന വീഡിയോ ആണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ താരം പങ്കുവച്ചിരിക്കുന്നത്.

ഇതിനോടകം നിരവധിയാളുകളാണ് ഈ വീഡിയോക്ക് പ്രതികരിച്ചിരിക്കുന്നത്. അടുക്കളയില്‍ തിരിഞ്ഞുനില്‍ക്കുന്ന ആര്‍തിയുടെ പിന്നിലൂടെ നടന്‍ ചെല്ലുകയാണ്. തിരിഞ്ഞുനോക്കുന്ന ആര്‍തി ശിവകാര്‍ത്തികേയനെ കാണുമ്പോഴുള്ള ഞെട്ടിയ നോട്ടവും പിന്നീടുള്ള റിയാക്ഷനുമെല്ലാം താരത്തിന്റെ ഈ വീഡിയോയില്‍ ഉണ്ട്.

അതേസമയം അമരന്‍ ബോക്‌സ് ഓഫീസില്‍ 250 കോടിയും കടന്നു മുന്നേറുകയാണ്. തമിഴ്നാട്ടില്‍ നിന്ന് മാത്രം സിനിമ 100 കോടിയിലധികം രൂപ നേടി കഴിഞ്ഞു. ഇതോടെ ഈ വര്‍ഷം തമിഴ്നാട്ടില്‍ നിന്ന് ഏറ്റവും അധികം പണം നേടുന്ന സിനിമകളില്‍ രണ്ടാം സ്ഥാനത്ത് അമരന്‍ എത്തിയിരിക്കുകയാണ്. രജനികാന്തിന്റെ വേട്ടയ്യന്‍ ഉള്‍പ്പടെയുള്ള സിനിമകളുടെ കളക്ഷന്‍ മറികടന്നാണ് സിനിമയുടെ ഈ നേട്ടം. നിലവില്‍ വിജയ് ചിത്രം ഗോട്ടാണ് തമിഴ്നാട് ബോക്‌സ്ഓഫീസില്‍ ഏറ്റവും അധികം പണം വാരിയ സിനിമ.

സായ് പല്ലവി ആണ് ചിത്രത്തിലെ നായിക .കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസും സോണി പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീതം.


            

Sivakarthikeyan shares unseen video surprising

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക