വിശന്നിരിക്കുന്നവരുടെ അവസ്ഥ മനുഷ്യരെപ്പോലെ മൃഗങ്ങള്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുമെന്നും മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് മൃഗങ്ങള്‍ക്കിടയില്‍ ഉണ്ടെന്നും തുറന്നു കാണിക്കുന്ന ഹ്രസ്വ ചിത്രമാണ് 'ലുഡോസ് ഹാര്‍ട്ട് '.
6 മിനിറ്റ് 27 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ കൊച്ചു ചിത്രത്തില്‍ ലുഡോ എന്ന നായയുടെ വലിയ ഹൃദയത്തിന്റെ നന്മ പ്രേക്ഷകരെ ബോദ്ധ്യപ്പെടുത്തുകയാണ്.
നമ്മള്‍ പലപ്പോഴും വീട്ടിലെ കുട്ടികള്‍ക്ക് കളിക്കാന്‍ ഇട്ടുകൊടുക്കുന്ന പല സാധനങ്ങള്‍ക്കും വലിയ മൂല്യം ഉണ്ട് .....ലുഡോ എന്ന നായയുടെ
ദയ ഒരു കണ്ണ് തുറപ്പിക്കുന്നു.ഉറപ്പ്,നിങ്ങളുടെ കണ്ണുകളെയും ഈറനണിയിക്കും....
സുധീഷ് ശിവശങ്കരന്‍തിരക്കഥയെഴുതി സംവിധാനവും ഈ ചിത്രത്തിന്റെ
ഛായാഗ്രഹണം വിപിന്‍ ദേവ് നിര്‍വ്വഹിക്കുന്നു.ലുഡോസ് ഹാര്‍ട്ട്' കണ്ട് ആനിമല്‍ റൈറ്റ് ആക്ടിവിസ്റ്റ് മേനക ഗാന്ധി നല്ല അഭിപ്രായം അറിയിച്ചിരുന്നു...
നിര്‍മ്മാണം-ധനീഷ് ഹരിദാസ്,അനുമോദ് മാധവന്‍,
എഡിറ്റര്‍-ഫ്രാങ്ക്‌ലിന്‍ ഷാജി,സംഗീതം-എം വിനയന്‍,സൗണ്ട് ഡിസൈന്‍-ഷാഹുല്‍ അമീന്‍,ശബ്ദമിശ്രണം- സിനോജ് ജോസ്,
ഡിഐ കളറിസ്റ്റ്- ഇജാസ് നൗഷാദ്
ഡോഗ് ട്രെയിനര്‍ (ഗോള്‍ഡന്‍ റിട്രീവര്‍)- അജിത് എം ആര്‍ (അജിത് കെ9 ഡോഗ് ട്രെയിനര്‍), പൂത്രക്കല്‍, തൃശൂര്‍,ഡോഗ് ട്രെയിനര്‍ (നാടന്‍ നായ) -സ്‌നേഹലത ടി ആര്‍.