Latest News

രാത്രി 12 മണിവരെ കടകള്‍ തുറന്നാല്‍ തിരക്ക് കുറയും; ഇനിയും അടച്ച് പൂട്ടരുതെന്ന് സംവിധായകൻ വിനോദ് ഗുരുവായൂര്‍

Malayalilife
രാത്രി 12 മണിവരെ കടകള്‍ തുറന്നാല്‍ തിരക്ക് കുറയും; ഇനിയും അടച്ച് പൂട്ടരുതെന്ന് സംവിധായകൻ  വിനോദ് ഗുരുവായൂര്‍

കോവിഡ് ലോക്ക്ഡൗണില്‍ സംസ്ഥാന സര്‍ക്കാര്‍  കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സിനിമ ഷൂട്ടിങ്ങിനും കേരളത്തില്‍ . അതിന്റെ ഭാഗമായി ഇപ്പോൾ  അനുമതി നൽകിയിരിക്കുകയാണ്. എന്നാൽ ഇപ്പോൾ  ലോക്ക്ഡൗണ് ഇളവുകളെ കുറിച്ച് തന്റെ അഭിപ്രായം അറിയിച്ചിരിക്കുകയാണ്  സംവിധായകന്‍ വിനോദ് ഗുരുവായൂര്‍. സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം വിനോദ് അറിയിച്ചിരിക്കുന്നത്.

രാത്രി 12 വരെ ഷോപ്പ് തുറന്നാല്‍ തിരക്കില്ലാത്ത, അകലം പാലിക്കാന്‍ എളുപ്പമാവും.രാത്രികള്‍ കൃത്യമായി ഉപയോഗിച്ചാല്‍ ക്യു നിര്‍ത്തി തിരക്ക് കൂട്ടുന്നത് ഒഴിവാക്കാന്‍ പറ്റില്ലേ എന്നും വിനോദ് ചോദിക്കുന്നു. ഇനിയും ഒരു ലോക്ക്ഡൗണ്‍ തന്നെ പോലുള്ളവര്‍ക്ക് താങ്ങാനാവില്ലെന്നും വിനോദ് കൂട്ടിച്ചേര്‍ത്തു.

‘കൂടുതല്‍ സമയം കടകള്‍ തുറക്കട്ടെ. രാത്രി 12 വരെ ഷോപ്പ് തുറന്നാല്‍ തിരക്കില്ലാത്ത, അകലം പാലിക്കാന്‍ എളുപ്പമാവും. ബസുകള്‍ കൂടുതല്‍ ട്രിപ്പുകളും, രാത്രികളും ഓടണം. രാത്രികള്‍ കൃത്യമായി ഉപയോഗിച്ചാല്‍ ക്യു നിര്‍ത്തി തിരക്ക് കൂട്ടുന്നത് ഒഴിവാക്കാന്‍ പറ്റില്ലേ. രണ്ടു ഷിഫ്റ്റായി തിരിച്ചാല്‍ എല്ലാവര്‍ക്കും ജോലിയുമാവില്ലേ. ഇനി അടച്ചു പൂട്ടരുത്. പിടിച്ചു നില്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ്.’

Director vinod guruvayoor words about lock down

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES