മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താഹാരമാണ് സായി കുമാർ. വില്ലൻ വേഷങ്ങളിലൂടെയും , സഹനടനായും , നായകനായും എല്ലാം തന്നെ താരം തിളങ്ങുകയും ചെയ്തു. എന്നാൽ ഇപ്പോൾ റാംജി റാവ് സ്പീക്കിംഗിനെക്കുറിച്ചും സായ് കുമാറിനെക്കുറിച്ചും സംസാരിക്കുകയാണ് സംവിധായകന്‍ സിദ്ദിഖ്. സായ്കുമാര്‍ എവിടെയോ എത്തുമെന്ന് തങ്ങള്‍ക്ക് തോന്നിയിരുന്നുവെന്നും പക്ഷേ നിര്‍ഭാഗ്യവശാല്‍ എന്തുകൊണ്ടോ അങ്ങനെ സംഭവിച്ചില്ലെന്നും സിദ്ദിഖ് വെളിപ്പെടുത്തി.
സായ്കുമാര്‍ എന്ന നടന്‍ ഞങ്ങളുടെ സിനിമയിലൂടെ വന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രകടനം കണ്ടു വല്ലാതെ വിസ്മയിച്ചു നിന്നിട്ടുണ്ട്. ഒരു പുതുമുഖ നടനില്‍ നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്ന ഒരു മാക്‌സിമമുണ്ട്. അതിനപ്പുറമായിരുന്നു സായ് കുമാര്‍. സിനിമ തുടങ്ങിയപ്പോള്‍ കണ്ട സായ്കുമാറിനെയല്ല ഒരോ സീനും ഡെവലപ് ചെയ്തപ്പോള്‍ ഞങ്ങള്‍ കണ്ടത്. ഒരോ സീനിലെയും സായ്കുമാറിന്റെ പെര്‍ഫോമന്‍സ് അത്രത്തോളം ഞെട്ടിക്കുന്നതായിരുന്നു. സായ്കുമാര്‍ എവിടെയോ എത്തുമെന്ന് ഞങ്ങള്‍ക്ക് തോന്നിയിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ എന്തുകൊണ്ടോ അങ്ങനെ സംഭവിച്ചില്ല. സിനിമയിലെ ഒരോ ഇമോഷണല്‍ രംഗങ്ങളും അഭിനയിച്ചപ്പോള്‍ അഭിനയത്തില്‍ വര്‍ഷങ്ങളുടെ പരിചയ സമ്പത്തുള്ള ഒരാളെ പോലെയായിരുന്നു സായ് കുമാറിന്റെ പ്രകടനമെന്നുമായിരുന്നു സംവിധായകന്‍ പറഞ്ഞത്.
നായകനായാണ് കരിയര്‍ ആരംഭിച്ചതെങ്കിലും ഇടക്കാലത്ത് ട്രാക്ക് മാറ്റുകയായിരുന്നു സായ് കുമാര്‍. വെള്ളിത്തിരയെ വിറപ്പിക്കുന്ന വില്ലന്‍മാരിലൊരാളായി മാറുകയായിരുന്നു അദ്ദേഹം. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് തുടങ്ങിയ താരങ്ങളുടെയെല്ലാം ചിത്രങ്ങളില്‍ പ്രധാന വില്ലനായെത്തിയിരുന്നു അദ്ദേഹം. വില്ലത്തരത്തില്‍ നിന്നും മാറി അച്ഛന്‍ കഥാപാത്രങ്ങളിലേക്ക് മാറുകയായിരുന്നു പിന്നീട് അദ്ദേഹം. അഭിനയത്തില്‍ ഡബ്ബിംഗിലും കഴിവ് തെളിയിച്ചിരുന്നു അദ്ദേഹം.
സായ് കുമാറിന്റെ വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ ഇടക്കാലത്ത് വലിയ ചര്‍ച്ചയായിരുന്നു. ആദ്യഭാര്യയില്‍ നിന്നും വേര്‍പിരിഞ്ഞതിന് ശേഷമായാണ് സായ് കുമാര്‍ ബിന്ദു പണിക്കരിനെ വിവാഹം ചെയ്തത്. ആദ്യഭാര്യയിലെ മകള്‍ അടുത്തിടെ സീരിയലില്‍ അഭിനയിക്കാനെത്തിയിരുന്നു. ബിന്ദു പണിക്കരുടെ മകളായ കല്യാണിയും സായ് അച്ഛനെക്കുറിച്ച് വാചാലയായി എത്താറുണ്ട്.