മലയാള സിനിമ ആസ്വാദകർക്ക് ഏറെ സുപരിചിതനായ സംവിധായകനാണ് സിദ്ധിഖ്. നിരവധി സിനിമകൾ സംവിധാനം നിർവഹിച്ച അദ്ദേഹം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. അത്തരത്തിൽ മമ്മൂട്ടിയെ ലാലിന്റെ നിർമാണത്തിൽ പ്രധാന കഥാപാത്രമാക്കി സിദ്ദിഖ് ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഹിറ്റ്ലർ. എന്നാൽ ഇപ്പോൾ ഈ ചിത്രത്തിൽ ശോഭന എങ്ങനെയെന്ന് സിദ്ദിഖ് തുറന്ന് പറഞ്ഞിരിക്കുകയാണ്. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് സിദ്ദിഖ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.
അഞ്ച് സഹോദരിമാരെ വെച്ച് നോക്കുമ്പോൾ സ്റ്റാർ വാല്യു ഉള്ള നായിക വേണമായിരുന്നു ചിത്രത്തിൽ. അവരെ കൺട്രോൾ ചെയ്യാൻ പറ്റുന്ന ഒരാളായിരിക്കണം ഹീറോയിൻ എന്നുകൂടി തീരുമാനിച്ചിട്ടാണ് ശോഭനയെ അന്ന് കാസ്റ്റ് ചെയ്തത്. മമ്മൂക്കക്ക് പറ്റിയ നായികയും ശോഭനയാണ്. ആദ്യസിനിമ മുതൽ തന്നെ ശോഭനയെ തങ്ങളുടെ ചിത്രങ്ങളിൽ കാസ്റ്റ് ചെയ്യാൻ നോക്കുന്നുണ്ടായിരുന്നെങ്കിലും പലപ്പോഴും ഡേറ്റ് കിട്ടാറില്ലായിരുന്നു.
അങ്ങനെയാണ് ഹിറ്റ്‌ലറിന്റെ കഥ പറയാൻ ശോഭനയുടെ അടുത്ത് വിണ്ടും ചെല്ലുന്നത്.. അഭിനയിക്കാൻ വിളിച്ച മൂന്ന് പടവും കഴിഞ്ഞു, മൂന്നിലേക്കും വന്നില്ല, പക്ഷേ ആ മൂന്ന് പടവും സൂപ്പർ ഹിറ്റാണ്, അതുകൊണ്ട് ഈ പടത്തിലും ഇല്ലെന്ന് പറഞ്ഞാലും സന്തോഷമാണ്, അതൊരു നല്ല ലക്ഷണമായി നമ്മൾ എടുക്കും, കുഴപ്പമില്ല, കഥ കേൾക്കാനാണ് ശോഭനയോട് തങ്ങൾ പറഞ്ഞത്. ഉടനെ ശോഭന പറഞ്ഞത് കഥ കേൾക്കണ്ട, എന്തായാലും ഞാൻ ഈ പടത്തിൽ അഭിനയിക്കും, ഞാനില്ലാതെ അങ്ങനെ നിങ്ങൾ സൂപ്പർ ഹിറ്റ് അടിക്കണ്ട എന്നാണ്.
ശോഭന നല്ല ഹ്യൂമർ സെൻസുള്ള നടിയാണ്. അങ്ങനെയാണ് ശോഭന ഹിറ്റ്‌ലറിലേക്ക് വരുന്നത്. മുമ്പ് മണിച്ചിത്രത്താഴിൽ ഒരുമിച്ച് വർക്ക് ചെയ്തപ്പോഴുണ്ടായ പരിചയവും ശോഭനയുമായിട്ടുണ്ട്. ആ ബന്ധവും ഹിറ്റ്‌ലറിലേക്ക് അവരെ കൊണ്ടുവരാൻ സഹായിച്ചു. അന്ന് ശോഭന തിരക്കുള്ള നടിയാണ്. പിന്നെ ഊർവശിയാണുള്ളത്. മലയാളത്തിലെ നെടുംതൂണുകളായി നിന്ന ഹീറോയിനുകളായിരുന്നു ഇവർ രണ്ട് പേരുമെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു